കാളമ്പാടി ഉസ്താദ് അനുസ്മരണം
അരീക്കോട്: മതകാര്യങ്ങള്‍ പറയുമ്പോള്‍ മുഖംനോക്കാതെ സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച പണ്ഡിതനായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. അരീക്കോട്ട് സംഘടിപ്പിച്ച കാളമ്പാടി ഉസ്താദ് അനുസ്മരണ പ്രാര്‍ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എ.റഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. റഹ്മത്തുള്ള ഖാസിമി മൂത്തേടം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സി.എം.കുട്ടി സഖാഫി, ഉമര്‍ ദര്‍സി തച്ചണ്ണ, എം.സുല്‍ഫിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.




