Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സകരിയ്യാ സ്വലാഹിയും പുറത്ത്‌; 
വഹാബി പ്രസ്ഥാനം തകര്‍ച്ചയുടെ വക്കില്‍ 
എല്ലാ നവീന പ്രസ്ഥാനക്കാര്‍ക്കും പഴക്കം സംഭവിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക തകര്‍ച്ചയുടെ വക്കിലാണ്‌ കേരള നദ്‌വത്തുല്‍ മുജാഹിദീനും മുഅ്‌തസിലത്തും റവാഫിളത്തും തുടങ്ങി അന്തകാലഘട്ടം തൊട്ട്‌ ഉടലെടുത്ത പുത്തന്‍വാദക്കാര്‍. കാലാന്തരങ്ങളില്‍ കാലയവനിക്കകത്ത്‌ അന്ത്യ വിശ്രമം പുല്‍കിയപ്പോള്‍ പുതിയവ രൂപീകരിക്കാന്‍ പിശാചുബോധനം നല്‍കിയവര്‍ ആ ജോലിയേറ്റെടുത്ത്‌ നടത്തിവന്നു. അഹ്‌ലുസുന്ന:യുടെ ബദലായി ഉയര്‍ന്നുവന്ന ഒരു പ്രസ്ഥാനവും നീണ്ടകാലം വാണിട്ടില്ല. നജ്‌ദിയന്‍ - വഹാബീ തൗഹീദിന്‌ കുറച്ച്‌ നീണ്ട കാലംകിട്ടിയത്‌ ആലുസഊദ്‌ ഭരണ കൂടത്തിന്റെ മനുഷ്യത്വ രഹിതമായ ഇടപെടല്‍കൊണ്ടാണ്‌. ഇപ്പോഴും ലോകത്തിന്റെ വിവിധ കോണുകളില്‍ വഹാബീ പ്രസ്ഥാനം ആശയ പ്രചാരണം നടത്തുന്നതും നിലനില്‍ക്കുന്നതും ഈ കാരണത്താല്‍ തന്നെ. 
പണാധിപത്യവും അധികാര മേല്‍കോയ്‌മയും നേടാന്‍ ഉണ്ടാക്കിയെടുത്ത ആദര്‍ശ പുകമറ ഇപ്പോള്‍ തകര്‍ന്ന്‌ വീഴുന്നതും ``ആരാണ്‌ കേമന്‍'' എന്ന അവകാശത്തര്‍ക്കത്തിന്‌ വേണ്ടി തന്നെ. മാലിക്‌ബ്‌നുദീനാറിന്റെ കാലം മുതല്‍ നേരെ ചൊവ്വേ നടന്ന മുസ്‌ലിംകള്‍ക്കിടയില്‍ കലപിലയുണ്ടാക്കി തര്‍ക്കക്കൊടികെട്ടാന്‍ വന്ന ഭിന്നിപ്പിന്റെ അപ്പോസ്‌തലന്‍ വക്കം മൗലവിയും കെ എം മൗലവിയും ഒക്കെ ജനങ്ങളെ വശീകരിക്കാന്‍ അല്‌പം more...