ഹജ് കര്‍മങ്ങള്‍ക്ക് ഭക്തി സാന്ദ്രമായ തുടക്കം
ഹാജിമാര്‍ ഇന്ന് മിനായിലേക്ക്..അറഫാ സംഗമം നാളെ
മക്ക: വിശുദ്ധ മക്കയില്‍ പ്രാര്‍ഥനയുമായി കഴിയുന്ന ഹജ് തീര്‍ഥാടകരുടെ മിനാ പ്രയാണം ഇന്ന് ഇശാ നമസ്‌കാര ശേഷം ആരംഭിക്കും. മക്കയിലുള്ള ഒന്നേമുക്കാല്‍ ലക്ഷത്തോളം ഇന്ത്യന്‍ തീര്‍ഥാടകരും ഇന്നു പുറപ്പെടും. നാളെ ളുഹര്‍ വരെ മിനായിലേക്കുള്ള തീര്‍ഥാടക പ്രവാഹം തുടരും. വ്യാഴാഴ്‌ചയാണു ഹജ്‌ജിനോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായ അറഫ സംഗമം. മദീനയിലായിരുന്ന തീര്‍ഥാടകരെല്ലാം ഇന്നലെ രാത്രിയോടെ മക്കയില്‍ എത്തിച്ചേര്‍ന്നു. നാളെ എല്ലാവരും മിനായിലേക്കു നീങ്ങുന്നതുമൂലമുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനാണു പ്രയാണം ഇന്നു തന്നെ ആരംഭി ക്കുന്നത്. ഹജ്‌ജിന്റെ വിശുദ്ധ വേഷം ധരിച്ചു ഹറം പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ശേഷമാകും തീര്‍ഥാടകരുടെ മിനാ പ്രയാണം more....
അറഫയില്‍ മുഴങ്ങുന്ന മാനവസമത്വ സന്ദേശം
മനുഷ്യാവകാശങ്ങളുടെ മഹത്വം ലോകത്തിന് പഠിപ്പിക്കുന്നതായിരുന്നു മുഹമ്മദ്‌നബിയുടെ അറഫപ്രസംഗം. രക്തം, അഭിമാനം, ധനം എന്നിവ അറഫദിനത്തോളവും ദുല്‍ഹിജ്ജ മാസത്തോളവും പവിത്രമാണെന്ന പ്രവാചക പ്രഖ്യാപനം മനുഷ്യാവകാശങ്ങള്‍ ഏതൊരു അടിത്തറയില്‍ നിന്നുകൊണ്ടാണ് സംരക്ഷിക്കേണ്ടതെന്ന് ബോദ്ധ്യപ്പെടുത്തുന്നുണ്ട്. മാനുഷ്യകത്തിന്റെ വേദഗ്രന്ഥമായ ഖുര്‍ആനും, അതിന്റെ പ്രായോഗിക വിശദീകരണമായ മുഹമ്മദ് നബി(സ)യുടെ ജീവിതവും മനുഷ്യാവകാശങ്ങളെക്കുറിച്ച് മുമ്പോട്ടുവക്കുന്ന സമഗ്രമായ കാഴ്ചപ്പാട്, നിലവിലുള്ള മനുഷ്യാവകാശ ചരിത്രത്തിന്റെ ദുര്‍ബലതയും വൈരുദ്ധ്യവും ബോദ്ധ്യപ്പെടുത്തുന്നുണ്ട്. ധാര്‍മികതയുടെ അടിക്കല്ലുകളിലല്ല ആധുനിക മനുഷ്യാവകാശ സങ്കല്പം പണിതിട്ടുള്ളത്. കുറ്റമറ്റ മൂല്യങ്ങളിലോ ധാര്‍മികതയിലോ അടിത്തറ നിര്‍മിക്കാത്ത ഏതൊരു വീക്ഷണത്തിനും സംഭവിച്ച തകര്‍ച്ചതന്നെയാണ് മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള സമകാലിക കാഴ്ചപ്പാടുകള്‍ക്കും സംഭവിച്ചത്.more ....






