Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ് നല്‍കുന്നത് ത്യാഗത്തിന്റെ സന്ദേശം -മുനവ്വറലി തങ്ങള്‍ 
മലപ്പുറം: ജീവിത വിജയത്തിന്റെ അടിസ്ഥാനം ത്യാഗമാണെന്നും ഹജ്ജും അറഫയും നല്‍കുന്ന സന്ദേശം അതാണന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ആത്മീയ സംഗമങ്ങള്‍ വിശ്വാസികളെ അള്ളാഹുവിലേക്ക് അടുപ്പിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.അറഫാ സംഗമത്തിന്റെ സ്മരണക്കായി അത്താണിക്കല്‍ എം.ഐ.സി യില്‍ സംഘടിപ്പിച്ച അറഫാദിന പ്രാര്‍ത്ഥനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.ആയിരങ്ങള്‍ പങ്കെടുത്ത ആത്മീയ സദസ്സില്‍ ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. കെ.വി.എസ് പൂക്കോയതങ്ങള്‍പ്രാരംഭ പ്രാര്‍ത്ഥന നടത്തി.
ദുആ സമ്മേളനത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. ടി.വി ഇബ്രാഹിം ,പി. ബീരാന്‍ കുട്ടി ഹാജി, എ.എം കുഞ്ഞാന്‍, പി.എ സലാം, എം. അബൂബക്കര്‍ ഹാജി, പി. കുഞ്ഞുട്ടി മുസ്ല്യാര്‍, കൊടശ്ശേരി മുഹമ്മദ് മുസ്ല്യാര്‍, കെ.മുഹമ്മദ് ഇസ്മായീല്‍, കെ അസീസ്, പ്രൊഫ. സി. മുഹമ്മദ്, വി.പി സലീം, എം.സി ഷാഹുഹാജി, എന്‍. മുഹമ്മദ്, പി.കെ ഹംസ, സി.ടി മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇസ്ലാം മതവിശ്വാസികള്‍ ഹജ്ജ് കര്‍മ്മത്തിനായി സംഗമിക്കുന്ന അറഫ സമ്മേളനത്തിന്റെ സ്മരണയ്ക്കായാണ് അത്താണിക്കല്‍ എം.ഐ.സി അറഫ സംഗമം സംഘടിപ്പിച്ചത്.