Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
നൗഷാദ് വൈലത്തൂരിന് യാത്രയപ്പ് നല്‍കി 
നൗഷദിനുള്ള ഇസ്ലാമിക് സെന്റര്‍ ഉപഹാരം ചെയര്‍മാന്‍ എന്‍ സി മുഹമ്മദ് നല്കുന്നു. 
റിയാദ് : സൗദി പ്രവസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോവുന്ന റിയാദ് ഇസ്‌ലാമിക് സെന്റര്‍ സെക്രട്ടറി നൗഷാദ് വൈലത്തൂരിന് റിയാദ് ഇസ്‌ലാമിക് സെന്റര്‍ യാത്രയപ്പ് നല്‍കി. സഫാ മക്കാ ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ റിയാദ് ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് മുസ്തഫ ബാഖവി അദ്യക്ഷത വഹിച്ചു. സൗദി ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉല്‍ഘാടനം ചെയ്തു. നൗഷാദിനുള്ള ഇസ്‌ലാമിക് സെന്റര്‍ ഉപഹാരം ചെയര്‍മാന്‍ എന്‍ സി മുഹമ്മദ് ഇസ്‌ലാമിക് സെന്റര്‍ ഭരവഹികളുടെ സാനിധ്യത്തില്‍ നല്‍കി. യാത്രയപ്പ് ചടങ്ങില്‍ അബൂബക്കര്‍ ബാഖവി മാരായമംഗലം, ഹബീബുള്ള പട്ടാമ്പി, അബ്ദുറസ്സാഖ് വളക്കൈ ആശംസകള്‍ നേര്‍ന്നു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും നൗഷാദ് വൈലത്തൂര്‍ നന്ദിയും പറഞ്ഞു.