Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
'കാളമ്പാടി ഉസ്താദ് പകരംവെക്കാനില്ലാത്ത പണ്ഡിതന്‍'
എരമംഗലം: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ പകരംവെക്കാനില്ലാത്ത പണ്ഡിതനാണെന്ന് എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ കമ്മിറ്റി. കമ്മിറ്റി സംഘടിപ്പിച്ച കാളമ്പാടി ഉസ്താദ്, അപകടത്തില്‍ മരിച്ച നൗഫല്‍ എന്നിവരുടെ അനുസ്മരണ സംഗമമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. 
എസ്.വൈ.എസ് പൊന്നാനി റെയ്ഞ്ച് സെക്രട്ടറി ടി.എ. റഷീദ് ഫൈസി സംഗമം ഉദ്ഘാടനംചെയ്തു. അബ്ദുസലാം അഹ്‌സനി പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി. ശഹീര്‍ അന്‍വരി പുറങ്ങ് അധ്യക്ഷതവഹിച്ചു. സി.കെ.എ. റസാഖ് പുതുപൊന്നാനി, ആസിഫ് മാരാമുറ്റം, ബീരാന്‍ ബാഖവി, റഷീദ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.