Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സഹചാരി ഫണ്ട് ശേഖരണം: മഹല്ല് സന്ദര്‍ശനം തുടങ്ങി
കല്‍പ്പറ്റ: കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹചാരി റിലീഫ് വിങ്ങിന്റെ ഫണ്ട് ശേഖരണം ബലിപെരുന്നാള്‍ ദിനത്തില്‍ നടക്കും. നിര്‍ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം, മാസാന്ത മരുന്നു വിതരണം, മെഡിക്കല്‍ ഉപകരണ വിതരണം, ഡയാലിസിസ്, ആംബുലന്‍സ് സേവനം തുടങ്ങി വിപുലമായ ചികിത്സാ പദ്ധതികളാണ് സഹചാരി വഴി നടപ്പാക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 2 ലക്ഷത്തോളം രൂപയുടെ വിവിദ ചികിത്സാ സഹായം സഹചാരി വഴി നല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തെ സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ ജില്ലാ മേഖലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ മഹല്ല് സന്ദര്‍ശനം നടന്നു വരികയാണ്.
വിവിധ മേഖലകളില്‍ റഷീദ് വെങ്ങപ്പള്ളി, അയ്യൂബ് മുട്ടില്‍, ഇസ്മാഈല്‍ ദാരിമി സു. ബത്തേരി, നൗഫല്‍ വാകേരി, കുഞ്ഞിക്കോയ തങ്ങള്‍, എം എം ത്വാഹിര്‍ കമ്പളക്കാട്, ഇബ്രാഹിം ഫൈസി വൈത്തിരി, സാജിദ് മൗലവി പൊഴുതന, അബൂബക്കര്‍ റഹ്മാനി, ശിഹാബ് ഫൈസി റിപ്പണ്‍, നവാസ് ദാരിമി പനമരം, ജലീല്‍ ദാരിമി മാനന്തവാടി, അര്‍ഷാദ് ചെറ്റപ്പാലം, നൂറുദ്ദീന്‍ ഫൈസി വെള്ളമുണ്ട, ലത്തീഫ് വാഫി തരുവണ, അലി യമാനി പടിഞ്ഞാറത്തറ, ഉസ്മാന്‍ തലപ്പുഴ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.