ദിക്‌റ്ഹല്‍ഖയും അനുസ്മരണവും
കുമ്പള: മഞ്ചേശ്വരം മണ്ഡലം എസ്.വൈ.എസ്.-എസ്.എം.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്ത പ്രസിഡന്റ് കാളമ്പാട് മുഹമ്മദ് മുസ്‌ലിയാരുടെ പേരില്‍ ദിക്‌റ് ഹല്‍ഖയും അനുസ്മരണവും നടത്തി. എസ്.എം.എഫ്. മണ്ഡലം പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുള്‍ഖാദിര്‍ ഹാജി അധ്യക്ഷനായി. എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. അബ്ബാസ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് എം.എ.ഖാസിം മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.എ.ഖാസിം മുസ്‌ലിയാര്‍, എം.അബ്ദുള്‍ സലാം ഫൈസി, കെ.എം.അബ്ബാസ് ഫൈസി, സെയ്യിദ് ഹാദീ തങ്ങള്‍, യു.എച്ച്.മുഹമ്മദ് മുസ്‌ലിയാര്‍, ഇബ്രാഹിം മുണ്ട്യത്തടുക്ക, ബി.മൂസ്സ ഹാജി, സെയ്യിദ് ഹാദി തങ്ങള്‍, സലാം ഫൈസി, വി.കെ.അസീസ്, എം.അബ്ദുല്ല, എന്‍.കെ.അബ്ദുല്ല മൗലവി, ബി.എം. യൂസഫ് ഹാജി, എ.എം.മഹ്മൂദ് മൗലവി, കെ.എസ്. ഇബ്രാഹിം, എന്‍.അബ്ദുല്ല താജ്,എ.എം.എ.കരീം,പി. വി.സുബൈര്‍ നിസാമി, വി.പി.അബൂബക്കര്‍ ഹാജി, മമ്മുസീമ, മുഹമ്മദ് ബെളിയേരി, കെ.വി.മുഹമ്മദ്, മുല്‍കി അബ്ദുല്ല മൗലവി, ബി.എ.റഹ്മാന്‍, എ.കെ.ആരിഫ്, മാട്ടും കുഴി അബ്ദുല്ല, സി.എം.കെ. അലി, പി.എ.അബ്ബാസ്, കെ.ബി.ഇബ്രാഹിം അസ്ഹരി, എ.കെ.മുഹമ്മദ്, ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.




