കാളമ്പാടി ഉസ്താദ് സൂക്ഷ്മഞ്ജാനിയായഗുരുനാഥന്‍
മനാമ : മര്‍ഹൂം കാളമ്പാടി ഉസ്താദ് നിഷ്‌കളങ്കതയുടെ നിറകുടവും കര്‍മ്മശാസ്ത്ര വിഷയങ്ങളുടെ ആഴമറിഞ്ഞ പണ്ഡിതനും, വിഞ്ജാനം മറ്റൂള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തിയ പ്രഗത്ഭനായ ഗുരുനാഥനുമായിരുന്നുവെന്നു ബഹ്‌റൈന്‍ എസ്.കെ. എസ്.എസ്.എഫ് പ്രസിഡന്റും പ്രമുഖ വാഗ്മിയുമായ മുഹമ്മദലി ഫൈസി അഭി്പ്രായപെട്ടു.
സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ മനാമ മദ്‌റസയില്‍സങ്ഗടിപിച്ച അനുസ്മരണ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.പി സൈതലവിമുസ്ലിലിയാരുടെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമം ഉമറുല്‍ ഫാറൂഖ് ഹുദവി ഉദ്ഘാടനം ചെയ്തു. കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, കെ.എം.സി.സി പ്ര്‌സിഡന്റ് കുട്ടൂസ മുണ്ടേരി,ഷിഫാ അല്‍ ജസീറ മാനേജര്‍ ഹബീബ്, ഇബ്രഹിം മുസ്ലിയാര്‍ കാസര്‍കോഡ്, വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി കളത്തില്‍ മുസത്ഫ,അബ്ദു റസ്സാഖ് നദ്‌വി തുടങ്ങിയവര്‍ പ്രസംഗിച എസ്.എം. അബ്ദുല്‍ വാഹിദ് സ്വാഗതവുംശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.





