തഹ്‌ലീലും അനുസ്മരണവും വിജയിപ്പിക്കുക
മലപ്പുറം: സമസ്ത പ്രസിഡന്റായിരുന്ന മര്‍ഹൂം. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് വേണ്ടി ഇന്ന് സുന്നിമഹലില്‍ സംഘടിപ്പിക്കുന്ന തഹ്‌ലീല്‍, പ്രാര്‍ത്ഥന, അനുസ്മരണ സംഗമം വിജയിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദും അഭ്യര്‍ത്ഥിച്ചു.




