Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ സമസ്ത പ്രസിഡണ്ട് 
കോഴിക്കോട്: അന്തരിച്ച കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ ഒഴിവിലേക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടായി ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 31-10-2012ന് കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന മുശാവറക്ക് ശേഷം ചേര്‍ന്ന ജനറല്‍ബോഡിയില്‍ ആനക്കര കോയക്കുട്ടി മുസ്‌ലിയാരുടെ പേര് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇരുയോഗങ്ങളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
4-3-1937ല്‍ ചോലയാല്‍ ഹസൈനാരുടെയും കുന്നത്തേതില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ജനിക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് റീജ്യണല്‍ മുഫത്തിശും സഹോദരനുമായിരുന്ന ആനക്കര സി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ പഠനം തുടങ്ങി പിന്നീട് കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേരുകയും തുടര്‍ന്ന് പണ്ഡിത കേസരിയായ കണ്ണിയത്ത് ഉസ്താദിന്റെ more...