Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്. കെ. എസ്. എസ്. എഫ്, ഇരിങ്ങാലകുട ഏരിയ കണ്‍വെന്‍ഷനും, റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ്‌ അനുസ്മരണവും 
ദുബായ് : SKSSF ത്രിശൂര്‍ ജില്ല ദുബായ് ഘടകത്തിന് കിഴില്‍ ജില്ലയിലെ ഏരിയ തിരിച്ചുള്ള കണ്‍വെന്‍ഷന്റെ ഭാഗമായി ഇരിങ്ങാലകുട ഏരിയ കണ്‍വെന്‍ഷനും റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ്‌ അനുസ്മരണവും പ്രാര്‍ത്ഥനയും ദൈര സുന്നി സെന്ററില്‍ 12 -10 -2012 വെള്ളിയാഴ്ച SKSSF യു എ ഇ നാഷണല്‍ സെക്രടരി ഹുസൈന്‍ ദാരിമി യുടെ അദ്യക്ഷതയില്‍ നടന്നു. സ്റ്റേറ്റ് സെക്രടറി മന്‍സൂര്‍ മൂപന്‍ ഉത്ഘാടന കര്‍മം നിര്‍വഹികുകയും, നാം പിന്നിട്ട വഴികള്‍ എന്ന വിഷയത്തില്‍ ഇല്യാസ് വെട്ടം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. റഈസുല്‍ ഉലമ അനുസ്മരണ പ്രഭാഷണവും പ്രാര്‍ത്ഥനയും മുസ്തഫ മൗലവി നേതൃത്തത്തില്‍ നടകുകയും ചെയ്തു .
ത്രിശൂര്‍ ജില്ല കമ്മിറ്റി യുടെ കിഴില്‍, ഷാജഹാന്‍ ഫൈസീ കൊച്ചുകടവ് പ്രസിഡന്റും, സുധീര്‍ കൈപമംഗലം സെക്രടറി യും ഫാസില്‍ നാട്ടിക ട്രഷററും മായ പുതിയ ഇരിങ്ങാലകുട ഏരിയ കമ്മിറ്റി നിലവില്‍ വന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ കബീര്‍ യമാനിയും, അബു താഹിര്‍ തങ്ങളും നിയന്ത്രികുകയും അഷറഫ് കൊടുങ്ങല്ലൂര്‍, ഗസ്നി കൈപമംഗലം, താജുധീന്‍ ചമാകാല തുടങ്ങിയവര്‍ ആശംസകള്‍ നേരുകയും ചെയ്തു. SKSSF നാഷണല്‍ വര്‍കിംഗ് സെക്രടറി അഡ്വ : ശരഫുധീന്‍ പങ്കെടുകുക്കയും കമരുധീന്‍ മൗലവി നന്ദി യും പറഞ്ഞു .