പാരമ്പര്യത്തെ തിരസ്‌കരിക്കുന്നവര്‍ക്ക് അല്‍പായുസ്സ് : ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍
മലപ്പുറം: വിശുദ്ധിയുടെ സംഘബോധത്തിന് മാത്രമേ നിലനില്‍ക്കാന്‍ കഴിയുകയുള്ളു. പ്രവാചകന്മാരും സ്വഹാബത്തും പിന്‍തലമുറക്കാരും അതിനു ശേഷം മഖ്ദൂമുമാരും തെളിയിച്ച പാന്താവ് പവിത്രമാണ്. അത് സംരക്ഷിക്കാന്‍ സമൂഹം ജാഗരൂകരാകണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജാഗരണ സമ്മേളനം തൃപനച്ചി മുഹമ്മദ് മുസ്‌ലിയാര്‍ നഗറില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പൂര്‍വ്വികരുടെ പാഥയില്‍നിന്നുള്ള വ്യതിചലനങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രമേ ഉള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാന്മാരോട് ഇടതേടി പ്രാര്‍ഥി ക്കുന്നതിനെ പരിഹസിച്ചു. ദീനില്‍ ഇല്ലാത്തവ കൂട്ടിച്ചേര്‍ത്തു. ജിന്നുകളോടുള്ള സഹായത്തിന്റെ പേരില്‍ ചെരിതിരിഞ്ഞ് പോരടിക്കുന്നു. ഇതില്‍നിന്നും മനസ്സിലാക്കേണ്ടത് യഥാര്‍ത്ഥ ദീന്‍ അന്ത്യനാള്‍ വരെ നിലനില്‍ക്കും എന്നാണ്. വിശുദ്ധിയിലൂടെ സംഘബോധത്തിലേക്ക്, പഠനം, നമ്മുടെ ലക്ഷ്യം, ഡിബേറ്റ് പദ്ധതി, സമാപന സന്ദേശം എന്നീ സെഷനുകള്‍ക്ക് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഷാഹുല്‍ ഹമീദ് മേല്‍മുറി, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ. എ. റഹ്മാന്‍ ഫൈസി, സി. എം. കുട്ടി സഖാഫി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, റഹീം ചുഴലി, അയ്യൂബ് കൂളിമാട്, പി. എം. റഫീഖ് അഹ്മദ് നേതൃത്വം നല്‍കി. മഖാം സിയാറത്ത് ഒളവണ്ണ അബൂബക്കര്‍ ദാരിമിയും ഒ. പി. കുഞ്ഞാപ്പുഹാജി പതാകയും ഉയര്‍ത്തി. സത്താര്‍ പന്തല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ആശിഖ് കുഴിപ്പുറം സ്വാഗതവും അസീസ് പുല്‍പറ്റ നന്ദിയും പറഞ്ഞു.





