Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഇബാദ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൊന്നാനിയില്‍ തുടങ്ങും
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. ദഅ്‌വാ വിഭാഗമായ ഇബാദിനു കീഴില്‍ പൊന്നാനിയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിക്കും. സ്വന്തം സ്ഥലത്ത് നിര്‍മിക്കുന്ന സെന്ററില്‍ ദാഇമാര്‍ക്കുള്ള ട്രെയ്‌നിംഗ്, റിലീഫ് വിഭാഗം, പൊതു ജനങ്ങള്‍ക്കു കൂടി ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം, സോഷ്യല്‍ ഹെല്‍പ് ലൈന്‍ എന്നിവയാണ് പ്രഥമികമായി ആരംഭിക്കുക. പൊന്നാനിയില്‍ ചേര്‍ന്ന പ്രചാരണ കണ്‍വെന്‍ഷനില്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റി രൂപീകരിച്ചു. പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍ (ചെയര്‍മാന്‍), അബ്ദുല്‍ ജലീല്‍ റഹ്മാനി, കെ.എം. ശരീഫ് (വൈസ് ചെയര്‍.), സി.കെ.എ. റസാഖ് (ജന. കണ്‍വീനര്‍), ടി.എ. റശീദ് ഫൈസി, സി.എം. അശ്‌റഫ് മൗലവി (കണ്‍വീനര്‍), ഹസന്‍ ഹാജി ബിയ്യം (ട്രഷറര്‍). ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ പദ്ധതി വിശദീകരണം നടത്തി. പി.കെ. ലുഖ്മാനുല്‍ ഹഖീം ഫൈസി, ശഹീര്‍ അന്‍വരി പുറങ്ങ്, ഹംസ ഹുദവി, ടി.ഫൈസല്‍, അബ്ദുല്ലക്കുട്ടി ഹാജി, മുഹമ്മദലി ഹുദവി കുറ്റിപ്പുറം, കെ.കുഞ്ഞിമോന്‍ പ്രസംഗിച്ചു.