എസ്.കെ.എസ്.എസ്.എഫ്. സഹചാരി ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം
കണ്ണൂര്‍:എസ്.കെ.എസ്.എസ്.എഫ്. സഹചാരി മെഡിക്കല്‍ ആന്‍ഡ് ആക്‌സിഡന്റ് കെയര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നവംബര്‍ 26ന് നാലുമണിക്ക് പാപ്പിനിശ്ശേരിയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഡയാലിസിസ് സെന്ററിന്റെ ധനശേഖരണാര്‍ഥം 26ന് പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം പള്ളികളില്‍ ഫണ്ട് ശേഖരണം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.




