മസ്‌കത്ത് സുന്നി സെന്റര്‍ ഹജ്ജ് ക്യാമ്പ് ഇന്ന്
മസ്‌കത്ത്:
മസ്‌കത്ത് സുന്നീ സെന്ററിനു കീഴില്‍ ഈ വര്‍ഷം വിശുദ്ധ ഹജ്ജിനു പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്കുള്ള രണ്ടാഴ്ചയോളം നീണ്ടു നിന്ന പഠന ക്ലാസുകള്‍ക്ക് ശനിയാഴ്ച സമാപനമായി. ഇന്ത്യന്‍ സ്‌കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റഡീസ് വൈസ്പ്രിന്‍സിപ്പാള്‍ മുഹമ്മദലി ഫൈസി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. തീര്‍ത്ഥാടകര്‍ക്കുള്ള ഏകദിന പഠനക്യാമ്പ് ഇന്ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ സുന്നീ സെന്റര്‍ മദ്രസയില്‍ വച്ചു നടക്കും. ഇന്ത്യന്‍ സ്‌കൂള്‍ ഫോര്‍ ഖുര്‍-ആന്‍ സ്റ്റഡീസ് പ്രിന്‍സിപ്പാളും സെന്റര്‍ ഉപദേശക സമിതി ചെയര്‍മാനുമായ ഉസ്താദ് അബ്ദുല്ല മൗലവി പുറങ്ങ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇസ്മായീല്‍ കുഞ്ഞു ഹാജി ആധ്യക്ഷം വഹിക്കും. മുഹമ്മദലി ഫൈസി, അബൂബക്കര്‍ ദാരിമി എന്നിവര്‍ വിഷയാവതരണം നടത്തും. തീര്‍ത്ഥാടകര്‍ക്ക് യാത്ര ചോദിക്കുന്നതിനും സംശയ നിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടായിരിക്കും. സലാല ഉള്‍പ്പടെ ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നയി നൂറ്റി ഇരുപത് തീര്‍ത്ഥാടകര്‍ ഇത്തവണ സെന്ററിനു കീഴില്‍ ഹജ്ജ് നിര്‍വഹിക്കുന്നതായി ഹജ്ജ് കമ്മിറ്റി കണ്‍വീനര്‍ റഷീദ് ഹാജി അറിയിച്ചു. സുന്നി സെന്റര്‍ ഹജ്ജ് സംഘം വ്യാഴാഴ്ച സുഭി നമസ്‌കാരാനന്തരം റൂവി സുല്‍ത്താന്‍ ഖാബൂസ് പള്ളി പരിസരത്തു നിന്ന് യാത്ര തിരിക്കും.




