ദാറുല്‍ഹുദയിലെ വായനമത്സരം: 15 വരെ അപേക്ഷിക്കാം
തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഹദീസ് വിഭാഗം ദേശീയതലത്തില്‍ നടത്തുന്ന വായനമത്സരത്തിന് 15 വരെ അപേക്ഷിക്കാം. അമേരിക്കന്‍ മുസ്‌ലിം സാഹിത്യകാരനായ ഫത്ഹുല്ല ഗുലന്‍ രചിച്ച 'മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് മത്സരം. പുസ്തകം ദാറുല്‍ഹുദയില്‍ നിന്ന് നേരിട്ട് സൗജന്യമായി കൈപ്പറ്റുകയോ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുകയോ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് www.darulhuda.com എന്ന സൈറ്റ് സന്ദര്‍ശിക്കണം.




