Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കാളമ്പാടി ഉസ്താദ് അനുസ്മരണം 18ന്
പൊന്നാനി: ടൗണ്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാസദസ്സും 18ന് മഗ്‌രിബ് നിസ്‌കാരാനന്തരം തെക്കേപ്പുറം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. ടി.കെ.എം. റാഫി ഹുദവി, ബ്ദുല്‍ ജലീല്‍ റഹ്മാനി, റശീദ് ഫൈസി പൂക്കരത്തറ നേതൃത്വം നല്‍കും. യോഗത്തില്‍ ഹംസ ഹുദവി അധ്യക്ഷത വഹിച്ചു.
സലാമത്തുല്‍ ഇസ്‌ലാം മദ്‌റസ ജൂബിലി 
പൊന്നാനി: സലാമത്തുല്‍ ഇസ്‌ലാം മദ്‌റസ സില്‍വര്‍ ജൂബിലി സമാപനം 2013 ഫെബ്രുവരി 7 മുതല്‍ 10 വരെ നടക്കും. സാസ്‌കാരിക സമ്മേളനം, ചരിത്ര സെമിനാര്‍, മതപ്രഭാഷണ വേദി, പ്രവാസി സംഗമം, ഇസ്‌ലാമിക് റിയാലിറ്റി ഷോ, മാതൃസംഗമം തുടങ്ങിയ പരിപാടികള്‍ക്ക് രൂപം നല്‍കി. സമസ്ത പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.പി. അബ്ദുസ്സമദ് സമദാനി, പി. ശ്രീരാമകൃഷ്ണന്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഹ്മദ്കബീര്‍ ബാഖവി, അബ്ദുല്‍ജലീല്‍ റഹ്മാനി, നൗഷാദ് ബാഖവി തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. സ്വാഗതസംഘം എക്‌സിക്യൂട്ടീവ് യോഗത്തില്‍ അഹ്മദ് ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. റശീദ് ഫൈസി, എ.വി. ഗഫൂര്‍, എ.കെ. മരക്കാര്‍, അബ്ദുറസാഖ് പുതുപൊന്നാനി, അലി മൗലവി, ഇസ്മായില്‍ കടവനാട്, ഖാസിം, സി.കെ. റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
റൈഞ്ച് ജനറല്‍ബോഡി 
പുതുപൊന്നാനി: സമസ്ത കേരള ജംഇയ്യത്തല്‍ മുഅല്ലിമീന്‍ പുതുപൊന്നാനി റൈഞ്ച് ജനറല്‍ ബോഡി യോഗത്തില്‍ ഒ.ഒ. അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.എം. അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. തദ്‌രീബ് മുഅല്ലിം പരിശീലനത്തിന് അബ്ദുറസാഖ് പുതുപൊന്നാനി നേതൃത്വം നല്‍കി. ടി.എ. റഷീദ് ഫൈസി സ്വാഗതവും എ.വി. ഗഫൂര്‍ നന്ദിയും പറഞ്ഞു.
മെമ്പര്‍ഷിപ്പ് കാമ്പയിന്‍ 
പുതുപൊന്നാനി: പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് പൊന്നാനി ക്ലസ്റ്ററില്‍ തുടക്കമായി. കെ. മൊയ്തു അശ്‌റഫി ഉദ്ഘാടനം ചെയ്തു. സി.കെ.എ. റസാഖ് അധ്യക്ഷത വഹിച്ചു. വിദേശത്ത് പോകുന്ന എം.ഐ. അറബിക് കോളജ് പ്രിന്‍സിപ്പല്‍ ഇബ്രാഹിം ഹുദവിക്ക് യാത്രയയപ്പ് നല്‍കി. ഇസ്ഹാഖ് ഹുദവി, ആര്‍ ജെശീര്‍, കെ. മൊയ്തുട്ടി, ശഫീഖ് ഹുദവി, കെ.പി. സിദ്ദീഖ്, പി.പി.എം. റഫീഖ്, സി.കെ. റഫീഖ്, എ.യഹ്‌യ, ഹംസ ഹുദവി എന്നിവര്‍ പ്രസംഗിച്ചു. 
മഹല്ല് സമ്മേളനം 
പൊന്നാനി: ആനപ്പടി മഹല്ലില്‍ നടപ്പാക്കുന്ന ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് സമ്മേളനം അലിയാര്‍ പള്ളി ഖത്തീബ് ടി.എ. റഷീദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.പി. മുഹമ്മദ് മുസ്‌ലിയാര്‍ ഇരുമ്പുഴി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഖത്തീബ് അബ്ദുല്‍ജലീല്‍ അന്‍വരി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് ഒ.ഒ. അബ്ദുന്നാസര്‍, സെക്രട്ടറി കെ.വി. നസീര്‍, അബ്ദുറസാഖ് പുതുപൊന്നാനി, കെ. കുഞ്ഞിമോന്‍, ബഷീര്‍ ലത്തീഫി എന്നിവര്‍ പ്രസംഗിച്ചു. ഒ.ഒ.മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനത്തില്‍ സി.എം. അശ്‌റഫ് മൗലവി പ്രസംഗിച്ചു.