അനുസ്മരണ ദുആ സദസ്സ് നവംബര്‍ 2 ന്
അബുദാബി :സൂക്ഷ്മതയും ലാളിത്യവും മുഖമുദ്രയാക്കി അതി വിശിഷ്ടമയി ജീവിച്ച സുഫീ
വര്യരായിരുന്ന മര്‍ഹൂം സി. എച്ച്.ഹൈദ്രൂസ് മുസ്ല്യാര്‍, കാളമ്പാടി
മുഹമ്മദ് മുസ്ല്യാര്‍ എന്നിവരുടെ ജീവിത താളുകള്‍ തുറന്നു വെക്കുന്ന
അനുസ്മരണ ദുആ സദസ്സ് നവംബര്‍ 2 നു വെള്ളിയാഴ്ച മഗ്രിബ് നിസ്കാരാനന്തരം
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ നടത്തപെടുന്നു. സാഫി
ഇന്‍സ്റ്റിറ്റ്യൂട്ട് ഇസ്ലാമിക് സ്റ്റഡീസ് മേധാവിയും ഹംദര്‍ദ്
യൂനിവേര്സിടി റിസേര്‍ച് സ്കോളറുമായ ഹാരിസ് ഹുദവി അനുസ്മരണ പ്രഭാഷണം
നടത്തും.സാദാത്തീങ്ങളുടെയും പണ്ഡിതരുടെയും നേതൃത്വത്തില്‍ ഖുര്‍ആന്‍
പാരായണം, തഹ്ലീല്‍,പ്രാര്‍ത്ഥന നടക്കും.




