Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഡ്യൂട്ടിലീവ ്  അനുവദിക്കുക : സമസ്ത 
കോഴിക്കോട് : നന്തി ദാറുസലാം അറബിക്‌കോളേജ് വാര്‍ഷിക സമ്മേളനത്തില്‍ സനദ് വാങ്ങുന്ന ദാരിമികള്‍ക്ക് 2012 നവമ്പര്‍ 19ന് ഡ്യൂട്ടിലീവ് അനുവദിക്കണമെന്ന് ബദ്ധപ്പെട്ട മാനേജ്‌മെന്റുകള്‍ക്ക് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍ദേശംനല്‍കി.
2012 ഡിസംബര്‍ 19ന് ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിക്കുന്ന സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കാന്‍ ബദ്ധപ്പെട്ട എല്ലാഘടകങ്ങളോടും യോഗം അഭ്യര്‍ത്ഥിച്ചു. ടി.കെ.എം.ബാവ മുസ്‌ലിയാര്‍, അധ്യക്ഷത വഹിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് , പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ,കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സംസാരിച്ചു.