Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത പ്രസിഡണ്ടിന് 25ന് കാസര്‍കോട്ട് സ്വീകരണം നല്‍കും

സമസ്ത പ്രസിഡണ്ടിന് 25ന് കാസര്‍കോട്ട് സ്വീകരണം നല്‍കും 
കാസര്‍കോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട സമസ്ത കേന്ദ്ര മുശാവറയുടെ പുതിയ പ്രസിഡണ്ട് ആനക്കര കോയകുട്ടി മുസ്ലിയാര്‍ക്ക് നവമ്പര്‍ 25ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കാസര്‍കോട്ട് വെച്ച് സ്വീകരണം നല്‍കും. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. യോഗത്തില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷതവഹിച്ചു.
സുന്നി യുവജന സംഘം ജില്ലാ പ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, എസ്.പി.സലാഹുദ്ധീന്‍, എന്‍.പി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, താജുദ്ധീന്‍ ചെമ്പരിക്ക, ഹാശിം ദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, എന്‍.ഐ. അബ്ദുല്‍ ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, യൂസഫ് ഹുദവി മുക്കൂട്, യൂനസ് ഫൈസി കാക്കടവ്, ഷരീഫ് നിസാമി മുഗു, മുനീര്‍ ഫൈസി ഇടിയടുക്ക, റസാഖ് അര്‍ശദി കുമ്പഡാജ, ആലിക്കുഞ്ഞി ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.