Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി മേഖല കലാമേള ഡിസംബര്‍ 8ന് തുടങ്ങും
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കലാമേളയുടെ മേഖലാ മല്‍സരങ്ങള്‍ക്ക് ഡിസംബര്‍ 8ന് തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ തുടക്കമാവും. ഡിസംബര്‍ 8,9 തിയ്യതികളില്‍ നടക്കുന്ന വടക്കന്‍ മേഖല കലാമേളയില്‍ മലപ്പുറം വെസ്റ്റ്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ദക്ഷിണ കന്നട ജില്ലകളിലെ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
ഡിസംബര്‍ 16ന് തെക്കന്‍ മേഖലാ കലാമേള കായംകുളത്ത് നടക്കും. മലപ്പുറം ഈസ്റ്റ് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളിലെ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇതില്‍ മല്‍സര രംഗത്തുണ്ടാവുക. മേഖലാ മല്‍സരങ്ങളിലെ വിജയികളാണ് 2013 ജനുവരി 10ന് ജാമിഅഃ നൂരിയ്യയില്‍ നടക്കുന്ന സംസ്ഥാന തല മല്‍സരത്തില്‍ പങ്കെടുക്കുക. മാണിയൂര്‍ അഹ്മദ് മൗലവി ചെയര്‍മാനായി വടക്കന്‍ മേഖലാ സംഘാടക സമിതി രൂപീകരിച്ചു. തെക്കന്‍ മേഖലാ സ്വാഗത സംഘ രൂപീകരണം നവംബര്‍ 20ന് (ചൊവ്വാഴ്ച) കായംകുളത്ത് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം സമസ്ത മുശാവറ മെമ്പര്‍ പി.പി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അഹ്മദ് മൗലവി മാണിയൂര്‍, ടി.കെ അബ്ദുല്‍ ജലീല്‍ ഹാജി, എ.ജി.സി ബശീര്‍, ടി.കെ പൂക്കോയതങ്ങള്‍, അബ്ദുല്ല ബാഖവി, എന്‍.എ മജീദ്, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സലീം സിദ്ദീഖി പ്രസംഗിച്ചു.
 പ്രചാരണ സമിതി യോഗം ഇന്ന്
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ പ്രചരണ സമിതിയുടെ ഒരു സമ്പൂര്‍ണ്ണ യോഗം ഇന്ന് (വെള്ളി) വൈകിട്ട് നാല് മണിക്ക് മലപ്പുറം സുന്നി മഹലില്‍ നടക്കും.