ഇസ്‌ലാമിക് സെന്‍റെര്‍ സൗദി നാഷണല്‍ കമ്മിറ്റി അനുമോദിച്ചു
റിയാദ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിടെണ്ട്ടായി മര്‍ഹൂം കാളബാടി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് പകരം ശൈഖുന ഉസ്താദ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാരെ തിരഞ്ഞെടുത്ത സമസ്ത മുശാവറയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ഉസ്താദിനെ അനുമോദിക്കുകയും അല്ലാഹു മഹാനായ ഉസ്താദ വര്കള്‍ക്ക് ദീര്‍ഗായുസ്സും ആഫിയത്തും നല്‍കട്ടെ എന്ന് പ്രത്വേ കം പ്രാര്‍ത്തിക്കുകയും ചെയ്യുന്നതായി ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി നാഷണ ല്‍ കമ്മിറ്റി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുല്‍ റഹ്മാന്‍ മൗലവി പ്രെസിടെണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ജനറല്‍ സെക്രട്ടറി അസ്‌ലം മൗലവി കണ്ണൂര്‍ ട്രഷറര്‍ ടി എച്ച് ദാരിമി എന്നിവര്‍ അനുമോദന സന്ദേശത്തില്‍ പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ കള്ച്ചരല്‍ സെന്റര്‍ സ്വാഗതം ചെയ്തു
ഷാര്‍ജ: കേരളത്തിലെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിടന്റായി ശൈഖുന ഉസ്താദ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാരെ തിരഞ്ഞെടുത്ത സമസ്ത മുശാവറയുടെ തീരുമാനത്തെ ഷാര്‍ജ ഇന്ത്യന്‍ കള്ച്ചറല്‍ സെന്റര്‍ സ്വാഗതം ചെയ്തു. കേരളത്തിലെ പ്രാര്‍ത്ഥന സദസ്സുകളിലെ സാന്നിദ്യമായ ഉസ്താദിന്റെ നേതൃത്വം സമസ്തക്ക് കൂടുതല്‍ പകരട്ടെയെന്നും നാഥന്‍ മഹാനവര്കള്‍ക്ക് ആരോഗ്യതോടെയുള്ള ദീര്‍ഘായുസ്സ് നല്കട്ടെയെന്നും സെന്റര്‍ അനുമോദന സന്ദേശത്തില്‍ പറഞ്ഞു. സെന്റര്‍ പ്രസിടന്റ്റ് കടവല്ല്ലൂര്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ,സയ്യിദ് ശുഹൈബ് തങ്ങള്‍ ,ചേലേരി അബ്ദുള്ള, അഹമദ് സുലൈമാന്‍ ഹാജി, റസാക്ക് വളാഞ്ചേരി,റസാക്ക് തുരുത്തി, മൊയ്തു സി സി, ജലീല്‍ ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു




