മദ്‌റസാ അധ്യാപക ക്ഷേമപദ്ധതി ബാധ്യത സര്‍ക്കാര്‍ വഹിക്കണം
കോഴിക്കോട് : പട്ടിണി കിടക്കുന്നവരുടെ വിഭാഗത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് മുസ്‌ലിംകളാണ്. തൊഴില്‍ രംഗത്തും വിദ്യാഭ്യാസ രംഗത്തും അവര്‍ മാപ്പര്‍ഹിക്കാത്ത അവഗണന നേരിടുന്നു.
ഈ പാശ്ചാതലത്തില്‍ കേരളത്തില്‍ കൊണ്ടുവന്ന പദ്ധതികളിലൊന്നാണ് മദ്‌റസാ അധ്യാപക ക്ഷേമ പദ്ധതി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ച ബജറ്റ് വിഹിതം സി.പി.എം. ഭരിക്കുന്ന കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു ലഭിക്കുന്ന അംശാദായ(പലിശ)ത്തില്‍ നിന്നുള്ള വരുമാന വഹിതം മദ്‌റസാ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതായിരുന്നു പദ്ധതി.
സംസ്ഥാനത്തിലെ മുഴുവന്‍ മത സംഘടനാ പ്രതിനിധികളും ഇതിനോട് വിയോജിച്ചു. പലിശയുമായി ബന്ധപ്പെട്ടതിനാല്‍ മതപണ്ഡിതര്‍ ഇക്കാര്യത്തില്‍ സഹകരിച്ചില്ല. യു.ഡി.എഫ്. സര്‍ക്കാര്‍ നിലവില്‍ വന്നതില്‍ പിന്നെ ഫണ്ട് ബാങ്കില്‍ നിന്ന് പിന്‍വലിച്ച് കോഴിക്കോട് ട്രഷറിയിലേക്ക് മാറ്റി ക്ഷേമ വിഹിതം പലിശരഹിതമാക്കി ഉത്തരവിറക്കി.
2012 മാര്‍ച്ച് 19ന് ഉത്തരവായ സ.ഉ.(കൈ)57/12പൊ.ഭ.വ.പ്രകാരം ഇപ്പോള്‍ ഈ ക്ഷേമനിധി 100 ശതമാനം പലിശരഹിതമായിട്ടാണ് പുനരാവിഷ്‌കരിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ പദ്ധതി നടത്തിപ്പിനായി ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചിട്ടുണ്ടായിരുന്ന കോര്‍പ്പസ് ഫണ്ടായ പത്തുകോടി രൂപ ഇപ്പോള്‍ കോഴിക്കോട് പുതിയറ സബ് ട്രഷറിയില്‍ പലിശ രഹിതമായി നിക്ഷേപിച്ചിട്ടുണ്ട്.




