Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മുസ്‌ലിംകള്‍ അനര്‍ഹമായി നേടിയെന്ന വാദം അടിസ്ഥാന രഹിതം: അബ്ദുസ്സമദ് പൂക്കോട്ടൂര്‍

മുസ്‌ലിംകള്‍ അനര്‍ഹമായി നേടിയെന്ന വാദം അടിസ്ഥാന രഹിതം: അബ്ദുസ്സമദ് പൂക്കോട്ടൂര്‍
തിരൂരങ്ങാടി: കേരളത്തില്‍ മുസ്‌ലിംകള്‍ എന്തൊക്കെയോ അനര്‍ഹമായി നേടിയെന്ന രീതിയില്‍ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍. ഉദ്യോഗരംഗങ്ങളിലെ യഥാര്‍ത്ഥ കണക്ക് മറച്ചുവെച്ച് നടത്തുന്ന ഇത്തരം പ്രചരണങ്ങളെ നാം തിരിച്ചറിയണം. യൂണിവേഴ്‌സിറ്റി തലങ്ങളിലെ നാല്‍പതിലധികം പോസ്റ്റില്‍ കേവലം രണ്ടുപേര്‍ മാത്രമാണ് മുസ്‌ലിം പ്രതിനിധികള്‍. സെക്രട്ടറിയേറ്റില്‍ ചീഫ് സെക്രട്ടറി, അസിസ്റ്റന്റ് തസ്തികകളില്‍ ഒന്നില്‍ പോലും മുസ്‌ലിംകളില്ല. സെക്രട്ടറിയേറ്റിലെ നൂറ്റിമുപ്പതിലധികമുള്ള ഉന്നത തസ്തികകളില്‍ ഇലക്ഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ ജലീലൊഴിച്ച് മറ്റൊരാളുടെ പോലും പ്രാതിനിധ്യമില്ല. അടുത്തായി കേന്ദ്ര മന്ത്രിസഭയിലേക്ക് കേരളത്തില്‍ നിന്ന് ഏഴുപ്രതിനിധികളെ അയച്ച മതേതരപാര്‍ട്ടി മുസ്‌ലിം സമുദായത്തില്‍ നിന്ന് ഒരാളെപ്പോലും ഉള്‍കൊള്ളിച്ചിട്ടില്ല. ഇതെല്ലാം മറച്ചുവെച്ച് നടത്തുന്ന പ്രചരണത്തില്‍ നാം വഞ്ചിതരാവരുതെന്നും സൗഹാര്‍ദ്ദാന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ട് തന്നെ അവകാശ സംരക്ഷണത്തിന് നാം മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മമ്പുറം സയ്യിദ് അലവി തങ്ങളുടെ 174-ാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടന്ന പ്രഭാഷണ വേദിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.