Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്‌ത ദ്വൈവാര മുഹര്‍റം കാമ്പയിന് തുടക്കമായി

സമസ്‌ത ദ്വൈവാര മുഹര്‍റം കാമ്പയിന് തുടക്കമായി
മനാമ : സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മുഹര്‍റം 1 മുതല്‍ 15 വരെ ആചരിക്കുന്ന ദ്വൈവാര കാമ്പയിന്റെ ഉദ്‌ഘാടന കര്‍മം സൈദലവി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ഹംസ അന്‍വരി മോളൂര്‍ നിര്‍വ്വഹിച്ചു. മുഹര്‍റം മാസം അക്രമികളുടെയും ധിക്കരികളുടെയും പതനത്തിന്റെയും, സത്യവിശ്വസത്തിന്റെ കരുത്തില്‍ അള്ളാഹുവില്‍ ബാരമേല്പ്‌പിച്ച്‌ പതറാതെ മുന്നോട്ട്‌ പോയവരുടെ വിജയത്തിന്റെയും കഥ പറയുന്ന മുഹര്‍റത്തിന്റെ പൂനിലാവ്‌ സത്യവിശ്വസിയുടെ ഹൃദയത്തില്‍ തൂവെളിച്ചം വിതറേണ്ടതാണ്‌ പുതുവര്‍ഷത്തില്‍ പ്രതീക്ഷാനിര്‍ഭരമായ മനസ്സോടെ മുന്നോട്ട്‌ ഗമിക്കാന്‍ മുഹര്‍റത്തിന്റെ ചരിത്രം നമുക്ക്‌ കരുത്ത്‌ പകരേണ്ടതാണെന്ന്‌ മുഖ്യ പ്രഭാഷണം ചെയ്‌തു കൊണ്ട്‌ അബ്ദുല്‍ റസ്സാഖ്‌ നദ്‌വി വിശ്വാസികളോട്‌ ആഹ്വാനം ചെയ്‌തു. എം.സി. അലവി മുസ്ലിയാര്‍. വി.കെ. കുഞ്ഞഹമദ്‌ ഹാജി, അബ്ദുറഹ്‌മാന്‍ ഹാജി റിഫാ, ഇബ്രഹിം മുസ്ലിയാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ജന. സെക്രട്ടറി അബ്ദുല്‍ വാഹിദ്‌ സ്വഗതവും മുസ്‌തഫാ കളത്തില്‍ നന്ദിയും പറഞ്ഞു