ത്വലബാ വിംഗ് കാളമ്പാടി ഉസ്താദ്
അനുസ്മരണം നാളെ(വ്യാഴം)
കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറാ പ്രസിഡണ്ടും പട്ടിക്കാട് ജാമിയ നൂരിയ അറബി കോളേജ് വൈസ് പ്രന്‍സിപ്പാലുമായിരുന്ന റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ് അനുസ്മരണവും കൂട്ടു പ്രാര്‍ത്ഥനയും ത്വലബാ വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ(വ്യാഴം) വൈകുന്നേരം 3 മണിക്ക് കാസര്‍കോട് സിറ്റി ടവറില്‍ നടക്കും. പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി ഉല്‍ഘാടനം ചെയ്യും. സലാം ഫൈസി എടപ്പാലം അനുസ്മരണ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി, ശംസുദ്ധീന്‍ ഫൈസി ഉടുമ്പുതല, കെ.ടി.അബ്ദുല്ല ഫൈസി, അബ്ദുള്‍ ഖാദര്‍ നദ്‌വി മാണിമൂല, അബ്ദുള്‍ ഖാദര്‍ ഖാസിമി ബബ്രാണ, അന്‍വര്‍ ഉദവി മാവൂര്‍, അശ്‌റഫ് മിസ്ബാഹി ചിത്താരി, അബ്ദുല്‍ ജലീല്‍ ഹുദവി, മുശ്ത്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍, ശംസുദ്ധീന്‍ അസ്അദി, അശ്‌റഫ് ഫൈസി, അബ്ദു സലാം വാഫി, അബ്ദുള്‍ ലത്തീഫ് വാഫി തുടങ്ങിയവര്‍ സംബന്ധിക്കും. മുഴുവന്‍ മുതഅല്ലിമീങ്ങളും ക്യത്യസമയത്ത് സംബന്ധിക്കണമെന്ന് ത്വലബാ വിംഗ് ജില്ലാ പ്രസിഡണ്ട് അഫ്‌സല്‍ പടന്ന, ജനറല്‍ സെക്രട്ടറി സിദ്ധീഖ് മണിയൂര്‍ എന്നിവര്‍ അറിയിച്ചു.




