ആശൂറാഅ് ദിനം ആരാധനകള്‍ കൊണ്ടു ധന്യമാക്കുക: ബഹ്‌റൈന്‍ സമസ്‌ത
മനാമ: ഇസ്ലാമിക ചരിത്രത്തില്‍ ശ്രദ്ധേയമായ സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശൂറാഅ്, താസൂആഅ് ദിനങ്ങള്‍ (മുഹര്‍റം 9,10) നവം 23,24 (വെള്ളി, ശനി) ദിവസങ്ങളിലാണെന്നും പ്രസ്‌തുത ദിനത്തിലെ രാപകലുകള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കണമെന്നും സുന്നത്ത് നോമ്പ് അനുഷ്‌ഠിക്കണമെന്നും സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ നേതാക്കള്‍ വിശ്വാസികളോടഭ്യര്‍ത്ഥിച്ചു. സമസ്‌ത ആചരിച്ചു വരുന്ന മുഹര്‍റം കാമ്പയിന്റെ ഭാഗമായി കേന്ദ്ര ആസ്ഥാനമായ മനാമയിലും ഇതര ഏരിയകളിലും പ്രത്യേക ഉദ്‌ബോധനങ്ങളും പഠന ക്യാമ്പുകളും നാളെ(വെള്ളി)മുതല്‍ നടക്കും. കൂടാതെ ഇന്ന്(വ്യാഴം) രാത്രി ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വലാത്ത് മജ്‌ലിസുകളില്‍ മുഹര്‍റത്തിലെ അനുഷ്‌ഠാനങ്ങളെ കുറിച്ച് വിശ്വാസികളെ ഓര്‍മ്മപ്പെടുത്താനും ഫലസ്ഥീനികള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്താനും സമസ്‌ത നേതാക്കള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.





