Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സ്വീകരണ, ആദര്‍ശ സമ്മേളനങ്ങള്‍ നാളെ മാവൂരില്‍

സ്വീകരണ, ആദര്‍ശ സമ്മേളനങ്ങള്‍ നാളെ മാവൂരില്‍ 
മാവൂര്‍: സമസ്ത കേരള ജം ഇയ്യത്തും ഉലമാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശൈഖുനാ സി. കോയക്കുട്ടി മുസ്‌ല്യാര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ല്യാര്‍ എന്നിവര്‍ക്കുള്ള സ്വീകരണവും സുന്നി ആദര്‍ശ വിശദീകരണ സമ്മേളനവും നവം. 27-ന് ചൊവ്വാഴ്ച മാവൂരില്‍ നടക്കുമെന്ന് സുന്നിനേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കുന്ദമംഗലം മണ്ഡലം സുന്നിമഹല്ല് ഫെഡറേഷന്‍, വിവിധ റെയ്ഞ്ച് ജം ഇയ്യത്തുല്‍ മു അല്ലിമീന്‍, മേഖലാ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റികളുടെയും സംയുക്ത നേതൃത്വത്തിലാണ് പരിപാടികള്‍. ഇരു നേതാക്കളെയും ചെറൂപ്പയില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ച് മാവൂരിലെത്തിക്കും. 
മാവൂരിലെ ആദര്‍ശ സമ്മേളനത്തില്‍ 'ജിന്നും പിശാചും മുജാഹിദുകളും' എന്ന വിഷയത്തെ അധികരിച്ച് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ അഷ്‌റഫ് കാക്കൂപടി എന്നിവര്‍ പ്രഭാഷണം നടത്തും. എല്‍.സി.ഡി. ക്ലിപ്പിങ് സഹിതമാണ് പ്രഭാഷണമെന്നും നേതാക്കള്‍ വിശദീകരിച്ചു.
പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ ഫൈസി മലയമ്മ, വൈ. ചെയര്‍മാന്‍ ചിറ്റടി അഹമ്മദ്കുട്ടി ഹാജി, ട്രഷറര്‍ കെ. മൂസമൗലവി എന്നിവര്‍ പങ്കെടുത്തു.