എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക എടപ്പാളില്‍
സംഘാടക സമിതിയായി
എടപ്പാള്‍: 'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ ജനുവരി 26 ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലിക മലപ്പുറം ജില്ലയില്‍ എടപ്പാളില്‍ സംഘടിപ്പിക്കുന്നതിന് ഒരുക്കങ്ങള്‍ തുടങ്ങി. പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി എടപ്പാള്‍ അമാന മാളില്‍ നടന്ന സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. സമസ്ത പ്രസിഡണ്ട് സി.കോയക്കുട്ടി മുസ്‌ലിയാര്‍ മുഖ്യരക്ഷാധികാരിയാണ്. എം.വി. ഇസ്മായില്‍ മുസ്‌ലിയാര്‍, കൂരട മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, മൂസ മൗലവി വളയംകുളം, അശ്‌റഫ് കോക്കൂര്‍, എന്‍. അബൂബക്കര്‍, ഇബ്രാഹിം മൂതൂര്‍, മംഗളോദയം അബൂബക്കര്‍ ഹാജി(രക്ഷാധികാരികള്‍).
പി.വി. മുഹമ്മദ് കുട്ടി ഫൈസി കറുകത്തിരുത്തി (ചെയര്‍മാന്‍), പി.വി. മുഹമ്മദ് മൗലവി, സി.എം. ബഷീര്‍ ഫൈസി, പി.എ. മുഹമ്മദ് മൗലവി, ടി. മൊയ്തീന്‍ മുസ്‌ലിയാര്‍, ഖാസിം ഫൈസി പോത്തനൂര്‍, എ.കെ.കെ. മരക്കാര്‍ (വൈസ്. ചെയര്‍), റഫീഖ് ഫൈസി തെങ്ങില്‍ (ജന. കണ്‍), റാഫി പെരുമുക്ക്, അബ്ദുറസാഖ് പുതുപൊന്നാനി, കെ. മൊയ്തു അശ്‌റഫി, ടി.കെ.എം. റാഫി ഹുദവി, റാഫി അയിങ്കലം(കണ്‍വീനര്‍മാര്‍), ഡോ. സി.പി. ബാവ ഹാജി(ട്രഷറര്‍).
സബ്കമ്മിറ്റി ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും-കെ.ടി. ബാവ ഹാജി, സലാം ഫൈസി എടപ്പാള്‍(ഫിനാന്‍സ്), കെ.പി. മുഹമ്മദലി ഹാജി, ശാഹുല്‍ ഭായ്(ട്രാഫിക്, ലോ ആന്റ് ഓര്‍ഡര്‍), എം.എ. ഹസീബ്, ഇബ്രാഹിം അസ്ഹരി(സ്വീകരണം), കെ.വി. ബീരാന്‍ മൗലവി, അബൂബക്കര്‍ ബാഖവി തമുണ്ട(പ്രചാരണം), കെ.വി. ശരീഫ് ഫൈസി, ഫിറോസ് മാസ്റ്റര്‍(റിഫ്രഷ്‌മെന്റ്), വി.കെ.എം. ഷാഫി, ആസിഫ് മാരാമുറ്റം(സപ്ലിമെന്റ്) , സി.കെ. റഫീഖ്, വി.കെ.എ. മജീദ്(പ്രസ്സ് ആന്റ് മീഡിയ), എ.വി. അസീസ് മൗലവി, ഖലീല്‍ വാഫി(ലൈറ്റ് ആന്റ് സൗണ്ട്), അഹമ്മദുണ്ണി കാളാച്ചാല്‍, മുത്ത്വലിബ് വട്ടംകുളം(വളണ്ടിയര്‍).
യോഗത്തില്‍ സമസ്ത പ്രസിഡന്റ് സി.കോയക്കുട്ടി മുസ്‌ലിയാര്‍, മുഖ്യാതിഥിയായിരുന്നു. എസ്. വൈ.എസ്. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി ഖാസിം ഫൈസി പോത്തനൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.റഫീഖ് അഹ്മദ് മനുഷ്യജാലിക വിശദീകരണം നടത്തി. പി.വി. മുഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ ജലീല്‍ റഹ്മാനി, എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.എം. ഷാഫി, ഇബ്രാഹിം മൂതൂര്‍, കെ.പി. മുഹമ്മദലി ഹാജി, പി.വി. മുഹമ്മദ് മൗലവി, മന്‍സൂര്‍ മൂപ്പന്‍ തിരൂര്‍, എം.പി. നുഅ്മാന്‍, മുസ്തഫ സലീം ഹാജി പകര, കെ.ടി. ബാവ ഹാജി, ഫഖ്‌റുദ്ദീന്‍ തങ്ങള്‍, വളയംകുളം മൂസമൗലവി, വി.കെ.എച്ച്. റഷീദ്, അബ്ദുറസാഖ് പുതുപൊന്നാനി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശഹീര്‍ അന്‍വരി സ്വാഗതവും ഓര്‍ഗ. സെക്രട്ടറി റഫീഖ് ഫൈസി തെങ്ങില്‍ നന്ദിയും പറഞ്ഞു.





