ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി ജില്ലാതല പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ പ്രചാരണാര്‍ത്ഥം ജില്ലാതല സന്ദേശ പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ മലപ്പുറം സുന്നിമഹല്ലില്‍ ചേര്‍ന്ന ഗോള്‍ഡന്‍ ജൂബിലി പ്രചാരണ സമിതി തീരുമാനിച്ചു. ഡിസംബര്‍ അവസാനവാരമാണ് പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കുന്നത്. 2013 ജനുവരി ഒന്നിന് മലപ്പുറത്ത് വിളംബര ജാഥയും നടത്തും.
ജാമിഅഃ സെക്രട്ടറി ഹാജി കെ. മമ്മദ് ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ പി.പി മുഹമ്മദ് ഫൈസി കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. കെ.എ റഹ്മാന്‍ ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, പി.കെ.എ ലതീഫ് ഫൈസി, പി. ഹനീഫ പട്ടിക്കാട്, കുഞ്ഞാലന്‍കുട്ടി ഫൈസി, മൊയ്തീന്‍ ഫൈസി തുവ്വൂര്‍, ഹസൈനാര്‍ ഫൈസി കോഴിക്കോട്, അലി ഫൈസി പാവണ്ണ പ്രസംഗിച്ചു. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ സ്വാഗതം പറഞ്ഞു.




