SKSSF ത്വലബാ വിംഗ് സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ശനിയാഴ്ച്ച നന്തി ദാറുസ്സലാമില്‍
കോഴിക്കോട്: സംസ്ഥാനത്തിനകത്തും പുറത്തുമായി മതപഠനം നടത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിക്കുന്ന എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു. നവംബര്‍ 10 -ന് ശനിയാഴ്ച്ച കോഴിക്കോട് ജില്ലയിലെ നന്തി ദാറുസ്സലാം അറബിക് കോളജില്‍ വെച്ചാണ് സംസ്ഥാന ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്.
കേരളത്തിന് പുറമെ ലക്ഷദ്വീപ,് ആന്തമാന്‍, മംഗലാപുരം, കുടക്, നീലഗിരി ഉള്‍പ്പെടെ പതിനെട്ടോളം ജില്ലകളിലെ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ മീറ്റില്‍ സംബന്ധിക്കും. യോഗത്തില്‍ ത്വലബാ വിംഗ് സംസ്ഥാന ചെയര്‍മാന്‍ സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് ഹാരിസലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജുബൈര്‍ വാരാമ്പറ്റ, കുഞ്ഞിമുഹമ്മദ് പാണക്കാട്, ഉമൈര്‍ കരിപ്പൂര്‍, മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുസ്സലാം വള്ളിത്തോട് സ്വാഗതവും റിയാസ് പാപ്ലശ്ശേരി നന്ദിയും പറഞ്ഞു.




