Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

തടവുകാരെ കൈമാറാനുള്ള കരാറിന് യു.എ.ഇ അനുമതി നല്‍കി

തടവുകാരെ കൈമാറാനുള്ള കരാറിന് യു.എ.ഇ അനുമതി നല്‍കി
ദുബായ്: തടവുകാരെ പരസ്പരം കൈമാറുന്നതിനായി ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ച കരാറിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. 1200ഓളം ഇന്ത്യന്‍ തടവുകാര്‍ക്ക് കരാര്‍ ആശ്വാസമാവും. കരാറനുസരിച്ച് ഇവരുടെ തടവുജീവിതത്തിന്റെ ശിഷ്ടകാലം ഇന്ത്യന്‍ ജയിലുകളില്‍ തുടര്‍ന്നാല്‍ മതി. നവംബര്‍ 23 ന് ഡല്‍ഹിയിലെത്തിയ യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സയിദ് അല്‍ നഹ്യാനും ആഭ്യന്തരമന്ത്രി പി. ചിദംബരവുമാണ് കരാറില്‍ ഒപ്പുവെച്ചത്. യു.എ.ഇ. ജയിലുകളില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമാണ് കരാര്‍ ബാധകമാവുക. നിലവില്‍ ഒരു യു.എ.ഇ.ക്കാരന്‍ മാത്രമാണ് ഇന്ത്യയില്‍ ശിക്ഷ അനുഭവിക്കുന്നത്.