കോലം കത്തിക്കല്‍ ഹൈകോടതി നിയമം
സ്വാഗതാര്‍ഹം എസ്.കെ.എസ്.എസ്.എഫ്
മലപ്പുറം: കോലം കത്തിച്ചു കൊണ്ടുള്ള സമരങ്ങള്‍ നിരോധിക്കാനുള്ള നിയമം കൊണ്ടുവരാന്‍ ഹൈകോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാറിനോട് അവശ്യപ്പെട്ടത് സ്വാഗതാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സമരങ്ങളുടെ മറവില്‍ പൊതു സമൂഹത്തിന്റെയും വ്യക്തികളുടെയും വസ്തുക്കള്‍ക്ക് നഷ്ടങ്ങള്‍ വരുത്തുന്നത് പോലെ തന്നെയാണ് വ്യക്തിഹത്യക്ക് സമാനകുന്ന ഹാസ്യ ചിത്രങ്ങള്‍ (കാര്‍ട്ടൂണുകള്‍) തടയാന്‍ നിയമം കൊണ്ടു വരണമെന്നു യോഗം ആവശ്യപ്പെട്ടു. ദൃശ്യ ശ്രാവ്യ മധ്യമങ്ങളിലൂടെ സമൂഹത്തിലെ ഉന്നതരെ അപമാനിക്കും വിധമുള്ള ഹാസ്യ ചിത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തേയും ഇല്ലായ്മ ചെയ്യും. ഹൈകോടതി ഡിവിഷന്‍ ബഞ്ചിന്റെ നിയമോപദേശം കാലതാമസം കൂടാതെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും യോഗം അഭ്യാര്‍ത്ഥിച്ചു.
സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഒ.എം.എസ്. തങ്ങള്‍ നിസാമി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ ഫൈസി അരിമ്പ്ര, കെ.പി. സിദ്ധീഖ് ചെമ്മാട്, മജീദ് ഫൈസി ഇന്ത്യനൂര്‍, സി.ടി. ജലീല്‍ പട്ടര്‍കുളം പ്രസംഗിച്ചു. പി.എം. റഫീഖ് അഹ്മദ് സ്വാഗതവും ശമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ്. ശാഖാ
കൗണ്‍സിലുകള്‍ക്ക് പാണക്കാട് തുടക്കം
മലപ്പുറം: പോരിടങ്ങളില്‍ സാഭിമാനം എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനോടനുബന്ധിച്ച് പുതിയ ശാഖ കൗണ്‍സിലുകളുടെ ജില്ലാതല തുടക്കം പാണക്കാട് ശാഖയില്‍ നിന്ന് തുടക്കമായി.
മഖാം സിയാറത്തോടെ ആരംഭിച്ച കൗണ്‍സില്‍ സംഗമത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് സ്വാഗതം പറഞ്ഞു. ശഹീര്‍ അന്‍വരി പുറങ്ങ്, സി.കെ. റസാഖ് പൊന്നാനി, ആസിഫ് പൊന്നാനി പ്രസംഗിച്ചു. എന്‍.എം. സൈനുല്‍ ആബിദ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഭാരവാഹികളായി സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ്. സയ്യിദ് മിസ്ബാഹ് തങ്ങള്‍, അബൂബക്കര്‍ .ടി വൈസ് പ്രസിഡന്റ്, എം. മുഹമ്മദ് സ്വാലിഹ് ജനറല്‍ സെക്രട്ടറി, ശഫീഖ് .ടി, അബ്ദുല്‍ ഹഖീം .എം ജോയിന്റ് സെക്രട്ടറിമാര്‍, സി. ഷഫീഫലി ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.





