Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ് അറുപതാംവാര്‍ഷിക പ്രഖ്യാപന സമ്മേളനം അനന്തപുരി ഒരുങ്ങി

എസ്.വൈ.എസ് അറുപതാംവാര്‍ഷിക പ്രഖ്യാപന സമ്മേളനം അനന്തപുരി ഒരുങ്ങി
തിരുവനന്തപുരം: സാമുദായിക ധ്രുവീകരണം നടത്തി കേരളീയ പരിസരം മലീമസമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികള്‍ക്ക് ശക്മയതാക്കീത് നല്‍കി ഡിസംബര്‍ 19ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എസ്.വൈ.എസ് അറുപതാംവാര്‍ഷിക പ്രഖ്യാപന സമ്മേളനം വന്‍വിജയമാക്കുന്നതിന് അനന്തപുരി ഒരുങ്ങി.സെക്രട്ടറിയേറ്റ് സ്റ്റാച്യുവില്‍ പ്രത്യേകം സജ്ജമാക്കിയ സ്യാഗതസംഘം ഓഫീസ് കേന്ദ്രമാക്കി ആകര്‍ഷണമീയ പലപരിപാടികളും നടന്നുകഴിഞ്ഞു .നായരീഴവ സഖ്യം മുഴക്കി സാമുദായിക ധു്രവീകരണം നടത്തി പിന്നോക്കന്യൂനപക്ഷങ്ങള്‍ അവിഹിതമായി പലതും സമ്പാദിച്ചെന്ന് പ്രചരിപ്പിച്ച് മുസ്‌ലിംസമുദായത്തെ അവഹേളിക്കാന്‍ശ്രമിക്കുന്ന തല്‍പരകക്ഷികളെയും ഭരണസിരാകേന്ദ്രങ്ങളെയും അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രതിജ്ജാബദ്ധമാണെന്ന് തെളിയിക്കുന്നസമ്മേളനം സയ്യിദ്‌ഹൈദരലിശിഹാബ്തങ്ങളുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.മറ്റ്മമ്രന്ത്രിമാര്‍,സമസ്തകേരളജംഇയ്യത്തുല്‍ ഉലമായുടെ സമുന്നത നേതാക്കള്‍ ,പണ്ഡിതര്‍സംബദ്ധിക്കും
സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് കല്ലമ്പലം അല്‍ഇര്‍ഫാന്‍ ഓഡിറ്റോറിയം, കടുവയില്‍ കെ.ടി.എം.എ.ഓഡിറ്റോറിയം, ആറ്റിങ്ങല്‍ ടൗണ്‍ഹാള്‍, കോരാണി കെ.എം.രേവതി ഓഡിറ്റോറിയം, തോന്നക്കല്‍ കെ.എം.സഫാ ഓഡിറ്റോറിയം, പാളയം സി.എഛ്.സെന്റര്‍, മേലെതമ്പാനൂര്‍ സമസ്ത ജൂബിലി സൗധം, ചാല ഖുതുബുഖാന, വള്ളക്കടവ് അറഫ ഓഡിറ്റോറിയം, കമലേശ്വരം ഓഡിറ്റോറിയം, കണിയാപുരം ഇര്‍ശാദിയ്യ അറബിക് കോളെജ് എന്നിവിടങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
നഗരത്തിലെയും പരിസരത്തെയും പ്രധാന ജമാഅത്തുകളായ ആലംകോട് വലിയപള്ളി, ആറ്റിങ്ങല്‍ ജുമുഅത്ത് പള്ളി, കഴക്കൂട്ടം ജുമുഅത്ത് പള്ളി, കാര്യവട്ടം ജമുഅത്ത് പള്ളി, കേശവ ദാസ്യപുരം വലിയപള്ളി, പാളയം ജമുഅത്ത് പള്ളി മസ്ജിദ് ഹാള്‍, തമ്പാനൂര്‍ പള്ളി, ചാല ജുമുഅത്ത് പള്ളി, അടുക്കളങ്ങര പള്ളി, ബീമാപള്ളി, മണക്കാട് ജമുഅത്ത് പള്ളി എന്നിവിടങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
വടക്ക് ഭാഗങ്ങളില്‍ നിന്നുവരുന്ന പ്രതിനിധികള്‍ക്ക് എറണാകുളം മുതല്‍ തെക്കോട്ടുള്ള നാഷണല്‍ഹൈവെയിലെ പ്രധാന പള്ളികളില്‍ സൗകര്യമൊരുക്കും. സമ്മേളനത്തിനെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനും പ്രവര്‍ത്തകര്‍ക്ക് വിശ്രമം, പ്രാഥമിക കാര്യങ്ങള്‍ എന്നിവക്ക് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അഞ്ച് കേന്ദ്രങ്ങളില്‍ ഭക്ഷണത്തിന് കേറ്ററിംഗ് സൗകര്യം ലഭ്യമാക്കും. കുടിവെള്ളം ഉള്‍പ്പെടെയുള്ള ഭക്ഷണക്കിറ്റ് മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിന് കോപര്‍പറേഷന്‍ അധികൃതരുമായി സഹകരിച്ച് മൊബൈല്‍ കേറ്ററിംഗ് അഞ്ചു യൂണിറ്റുകള്‍ നഗരത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സജ്ജമാക്കും. നേതാക്കള്‍ക്ക് താമസ-വിശ്രമ സ്ഥാനങ്ങളിലെത്തിച്ചേരുന്നതിനും റെയില്‍വെ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും പ്രത്യേക സന്നദ്ധയൂണിറ്റുകള്‍ പ്രവര്‍ത്തിക്കും.