Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എടവണ്ണപ്പാറ ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷികം ഗവ. ആസ്‌പത്രികള്‍ക്ക് വീല്‍ചെയര്‍ കൈമാറി

എടവണ്ണപ്പാറ ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷികം ഗവ. ആസ്‌പത്രികള്‍ക്ക് വീല്‍ചെയര്‍ കൈമാറി 
എടവണ്ണപ്പാറ: ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആസ്​പത്രികള്‍ക്കുള്ള വീല്‍ചെയര്‍ വിതരണം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വാഴക്കാട്, ചീക്കോട്, മുതുവല്ലൂര്‍, കീഴുപറമ്പ്, വാഴയൂര്‍ ഗവ. ആസ്​പത്രികള്‍ക്കും വാഴക്കാട് പാലിയേറ്റീവിനുമാണ് വീല്‍ചെയറുകള്‍ കൈമാറിയത്. സയ്യിദ് ബി.എസ്.കെ. തങ്ങള്‍ അധ്യക്ഷനായിരുന്നു. മലയമ്മ അബൂബക്കര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ഹാജി, പ്രൊഫസര്‍ ഓമാനൂര്‍ മുഹമ്മദ്, കെ.എസ്.ഇബ്രാഹിം മുസ്‌ലിയാര്‍, വലിയ്യുദ്ദീന്‍ ഫൈസി, യു.ഹുസൈന്‍ഹാജി, ഖാലിദ് ബാഖവി, കരീം ദാരിമി, മമ്മുദാരിമി, അലി അക്ബര്‍, ജംഷീദ്, സിദ്ദീഖ്, റഫീഖ്, സമദ്, ഫൈസല്‍, കെ.പി.സഈദ്, പി.കെ.ശുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.