Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. സമ്മേളനം

എസ്.കെ.എസ്.എസ്.എഫ്. സമ്മേളനം 
തളിപ്പറമ്പ്: എസ്.കെ.എസ്.എസ്.എഫ്. ബക്കളംശാഖാ സമ്മേളനം ഡിസംബര്‍ 21 മുതല്‍ 25 വരെ പുന്നക്കുളങ്ങര ശാറുല്‍ ഇസ്‌ലാം മദ്രസക്ക് സമീപമുള്ള കളമ്പാടി ഉസാദ് നഗറില്‍ നടക്കും. 21 ന് 6.30 ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹാഷിം ഫൈസി അധ്യക്ഷം വഹിക്കും. 22ന് വൈകുന്നേരം 7 മണിക്ക് സാംസ്‌ക്കാരിക സമ്മേളനം സുലൈമാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. 25 ന് വൈകുന്നേരം 4.30 ന് ബക്കളം ടൗണ്‍ കേന്ദ്രീകരിച്ച് പ്രകടനവുമുണ്ടാകും. സമാപന സമ്മേളനം വൈകുന്നേരം 7.30 ന് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.