Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പ്രവാചകനെ കുറിച്ച് കൂടുതല്‍ കാര്‍ട്ടൂണുകളുമായി ഫ്രഞ്ചുവാരിക

പ്രവാചകനെ കുറിച്ച് കൂടുതല്‍ കാര്‍ട്ടൂണുകളുമായി ഫ്രഞ്ചുവാരിക
പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനകരമായി ചിത്രീകരിക്കുന്ന കൂടുതല്‍ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തി പ്രത്യേക പതിപ്പ് പുറത്തിറക്കുന്നു ഫ്രഞ്ച് വാരികയായ Charlie Hebdo. നേരത്തെ പ്രവാചകനെ അപമാനിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഏറെ എതിര്‍പ്പ് നേരിട്ട മാഗസിന്‍ അടുത്ത ബുധനാഴ്ചയാണ് പ്രത്യേക പതിപ്പു പുറത്തിറക്കുന്നത്. ഞായറാഴ്ച വാരികയുടെ പത്രാധിപസമിതി ഇതുസംബന്ധമായി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
വാര്‍ത്ത കേട്ട് ആരൊക്കെ ഞെട്ടിയാലും ബുധനാഴ്ച ലക്കം പുറത്തിറങ്ങുമെന്ന് മഖ്യപത്രാധിപര്‍ സ്റ്റീഫന്‍ ചാര്‍ബനീര്‍ പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ ഇസ്‌ലാം വിരുദ്ധ സിനിമയയാ ഇന്നസന്‍സ് ഓഫ് മുസ്‌ലിംസിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ഉയര്‍ന്നു കൊണ്ടിരുന്ന സാഹചര്യത്തില്‍ മാഗസിന്‍ പ്രവാചകനെ അപകീര്‍ത്തികരമായി ചിത്രീകരിച്ച് കാര്‍ട്ടൂന്‍ പ്രസിദ്ധീകരിച്ചത് ഏറെ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. പല മുസ്‌ലിം രാജ്യങ്ങളിലെയും ഫ്രഞ്ച് സാംസ്കാരിക കേന്ദ്രങ്ങള്‍ അതെ തുടര്‍ന്ന് അടച്ചു പൂട്ടുക വരെ ചെയ്തിരുന്നു. ഇസ്‌ലാംഭയം ഫ്രാന്‍സില്‍ അധികരിക്കുന്നുവെന്ന് ഈയടുത്ത് നടന്ന പല സര്‍വേകളും വെളിപ്പെടുത്തിയിരുന്നു.