മാലിക് ദീനാര്‍ ഉറൂസ് ഏഴിനു തുടങ്ങും
കാസര്‍കോട്:തളങ്കര മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദില്‍ സയ്യിദുനാ മാലിക് ദീനാര്‍ ഉറൂസ് ഏഴിനു തുടങ്ങും. ജുമുഅ നിസ്‌കാരത്തിനു ശേഷം സംയുക്ത ഖാസി ടി.കെ. എം.ബാവ മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് കെ.മഹ്മൂദ് ഹാജി പതാക ഉയര്‍ത്തും. 14ന് രാത്രി ഏഴു മണിക്ക് മതപ്രഭാഷണപരമ്പര ആരംഭിക്കും.
ജനവരി നാലിന് രാവിലെ പത്തിന് മാലിക് ദീനാര്‍ മഖാം സിയാറത്തോടെ പരിപാടികള്‍ക്കു തുടക്കമാകും. രാത്രി ഒന്‍പതിന് സംയുക്ത ഖാസി ടി.കെ.എം.ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാത്രി ഏഴിന് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ സനദ്ദാന സമ്മേളനം നടക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരടക്കമുള്ളവര്‍ പങ്കെടുക്കും. ഉറൂസ് ദിനങ്ങളില്‍ വിവിധ പണ്ഡിതര്‍ പങ്കെടുക്കും.





