എസ്.വൈ.എസ്. പ്രഖ്യാപന സമ്മേളനം
അനന്തപുരി നാളെ പാല്‍ക്കടലാവും
സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ് നഗറില്‍(ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം) നടക്കുന്ന സമ്മേളനത്തിലേക്ക് എത്തുന്ന സുന്നി പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ജില്ലയിലെ പ്രവര്‍ത്തകരും നേതാക്കളും ഒരുങ്ങിക്കഴിഞ്ഞു.പാര്‍ക്കിംഗ്,ഗതാഗതം,കുടിവെള്ളം,തുടങ്ങി സര്‍വ സൗകര്യങ്ങളും ഒരുക്കുന്നുതിനുള്ള പ്രവര്‍ത്തനത്തിലാണ് തലസ്ഥാനത്തെ സുന്നി പ്രവര്‍ത്തകര്‍.കേരള നിയമ സഭ സ്പീക്കര്‍,അഭ്യന്തര മന്ത്രി, മറ്റു മന്ത്രിമാര്‍, ചീഫ് വിപ്പ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും സുന്നിപണ്ഡിതരും അണിനിരക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.സമസ്ത പ്രസിഡന്റും സൂഫിവര്യനുമായ സി.കോയക്കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ മൂന്ന് മണിക്ക് സമ്മേളനം ആരംഭിക്കും.





