Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഖുതുബിയ്യത്ത് വാര്‍ഷികവും മതപ്രഭാഷണവും

ഖുതുബിയ്യത്ത് വാര്‍ഷികവും മതപ്രഭാഷണവും 
കാസര്‍കോട്: എതിര്‍ത്തോട് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് നടത്തുന്ന ഖുതുബിയ്യത്ത് വാര്‍ഷികവും മതപ്രഭാഷണവും ജനവരി ഒന്നു മുതല്‍ അഞ്ചു വരെ നടക്കും. ഒന്നിന് സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം.ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇ.പി.അബൂബക്കര്‍ അല്‍ഖാസിമി മുഖ്യപ്രഭാഷണം നടത്തും.എല്ലാ ദിവസവും രാത്രി ഏഴു മുതല്‍ 10 വരെ മതപ്രഭാഷണം ഉണ്ടാകും. സമാപനദിവസം എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. ഭാരവാഹികളായ ബേര്‍ക്ക ഹുസൈന്‍ കുഞ്ഞി ഹാജി, എം.മൂസ, പി.സൈനുദ്ദീന്‍, ഇ.അബ്ദുല്ല, എന്‍.ഇബ്രാഹിം, വൈ.എം.അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.