Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

‘മൈ ജിഹാദ്’ ചിക്കാഗോയില്‍ പരസ്യകാമ്പെയിന്‍

‘മൈ ജിഹാദ്’ 
ചിക്കാഗോയില്‍ പരസ്യകാമ്പെയിന്‍ 
ന്യൂയോര്‍ക്ക് : രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന ഇസ്‌ലാമോഫോബിയക്ക് എതിരെ ചിക്കാഗോ സിറ്റിയില് പരസ്യകാമ്പെയിന്. ‘മൈ ജിഹാദ്’ എന്ന് പേരിട്ടിരിക്കുന്ന ഈ കാമ്പെയിന്‍ പൊതുസമൂഹത്തിന് മുസ്‌ലിംകളെ കുറിച്ചുള്ള തെറ്റുധാരണകളെ തിരുത്താനുദ്ദേശിച്ചുള്ളതാണ്. Council on American-Islamic Relations ആണ് കാമ്പെയിന് സ്പോണ്‍സര് ചെയ്യുന്നത്. സിറ്റിയില്‍ സര്‍വീസ് നടത്തുന്ന 25 ഓളം ബസുക‍ള്‍ കേന്ദ്രീകരിച്ചാണ് ഈ കാമ്പെയിന്‍ നടക്കുന്നത്. ജിഹാദ് എന്ന പദം കൊണ്ട് മുസ്‌ലിംഭൂരിപക്ഷം എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇതര മതസ്ഥര്‍ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം
നേരത്തെ ജിഹാദിനെതിരെ പ്രതികരിക്കാനാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് മെട്രോയിലും മറ്റുമായി മുസ്‌ലിം വിരുദ്ധ പരസ്യകാമ്പെയിനുകള്‍ നടന്നിരുന്നു. മുസ്‌ലിംകളെ സംസ്കാര ശൂന്യരായി അവതരിപ്പിച്ച പ്രസ്തുത ശ്രമങ്ങള്‍ക്കുള്ള ക്രിയാത്മകമായ മറുടപടിയെന്നോണമാണ് ജിഹാദിന്റെ വിവിധ ആശയങ്ങള്‍ വിശദീകരിച്ച് ഈ കാമ്പെയിന്‍ നടക്കുന്നത്.