കാളമ്പാടി ഉസ്താദ് സ്മാരക ലൈബ്രറി ഉദ്ഘാടനംചെയ്തു
പിണങ്ങോട്: ടൗണ്‍ എസ്.കെ.എസ്.എസ്.എഫിന് കീഴില്‍ ദാറുസ്സലാം മദ്രസയില്‍ കാളമ്പാടി ഉസ്താദ് സ്മാരകലൈബ്രറി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു.
റൗഫ് മണ്ണില്‍ അധ്യക്ഷതവഹിച്ചു. എ.കെ. സുലൈമാന്‍ മൗലവി, കെ.എ. നാസര്‍മൗലവി, പുനത്തില്‍ ഗഫൂര്‍ഹാജി, അബാസ് ഫൈസി വാരാമ്പറ്റ, അലി ദാരിമി, പി. മുഹമ്മദ്ഹാജി, കെ.എച്ച്. അബൂബക്കര്‍, പി.ടി. നാസര്‍, പി.സി. ത്വാഹിര്‍, കെ.കെ. റബീബ്, എന്‍.കെ. ഷിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.





