വിജ്ഞാനം ഇസ്‌ലാമിന്റെ അടിത്തറ - ഹൈദരലി ശിഹാബ് തങ്ങള്‍
കൊയിലാണ്ടി: ഇസ്‌ലാമിന്റെ ജീവനും അടിത്തറയും വിജ്ഞാനമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാപ്പാട് ഐനുല്‍ ഹുദാ സനദ് ദാന സമാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐനുല്‍ഹുദാ എഡ്യൂക്കേഷന്‍ കോംപ്ലക്‌സിന് അദ്ദേഹം ശിലയിട്ടു.
അനാഥരേയും അഗതികളേയും സംരക്ഷിക്കുകയെന്നത് മഹത്തായ കടമയാണ്. ഇത് സമുദായത്തിന്റെ ബാധ്യതയുമാണ്. ആരും നോക്കാനില്ലാത്തവരെ വഴി തെറ്റിപ്പോകാതെ സംരക്ഷിച്ച് നല്ല മനുഷ്യരാക്കി സമൂഹത്തിന് നല്‍കുന്ന ദൗത്യമാണ് യത്തീംഖാനകള്‍ ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് പുണ്യകര്‍മമാണ്- അദ്ദേഹം പറഞ്ഞു. മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എം.കെ. മുനീര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍, പാലസ്തീന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഹൈര്‍ ഹമദുല്ല സൈദ്, ഷാര്‍ജ മന്ത്രാലയം ഡയറക്ടര്‍ അബ്ദുല്ല ഇബ്‌നു മുഹമ്മദ് ഇബ്‌നു ഖാലിദ് അല്‍ ഖാസിമി, ഒമാന്‍ മതകാര്യവിഭാഗം തലവന്‍ ശൈഖ് അഹമ്മദ് മുഹമ്മദ് ഇസ്മയില്‍, സയ്യിദ് മുഹമ്മദ് കോയ ജമുലുല്ലൈവി, സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍, പി.വി. അബ്ദുള്‍ വഹാബ്, എന്‍. ഉമ്മര്‍ എം.എല്‍.എ., എം.സി. മായിന്‍ ഹാജി, യു.സി. രാമന്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. സൈതലവിക്കുട്ടി, ഹാശിം നുഞ്ഞേരി, റഷീദ് ഒമാന്‍, പി.കെ.കെ. ബാവ തുടങ്ങിയവര്‍ സംസാരിച്ചു.




