ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി
ഉത്തര മേഖല കലാമേള ഇന്ന് തുടങ്ങും
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി അഫ്‌ലിയേറ്റഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കലാമേളയുടെ ഉത്തര മേഖലാ മല്‍സരം ഇന്ന് തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ ആരംഭിക്കും. മലപ്പുറം വെസ്റ്റ്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, ദക്ഷിണ കന്നട ജില്ലകളിലെ ജൂനിയര്‍ കോളേജുളില്‍ നിന്നായി ഇരൂനൂറോളം വിദ്യാര്‍ത്ഥികള്‍ മല്‍സരത്തില്‍ പങ്കെടുക്കും. മല്‍സരത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളില്‍ സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡണ്ട് സി.കോയക്കുട്ടി മുസ്‌ലിയാര്‍, നഗര വികസന-ന്യൂനപക്ഷ കാര്യമന്ത്രി മഞ്ഞളാംകുഴി അലി, ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, ഹാജി കെ. മമ്മദ് ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കും.





