വിശുദ്ധ റബീഇലേക്ക് സ്വാഗതം
ഫൈസാബാദില്‍ 4 മണിക്ക് മൗലിദ് പാരായണം
ഫൈസാബാദ്: മുഹമ്മദ് നബി (സ്വ) യുടെ ജന്മദിന മാസമായ റബീഉല്‍ അവ്വലിലേക്ക് പ്രവേശിക്കുന്നതിന്റെ വിളംബരമറിയിച്ച് ഇന്ന് (ഞായര്‍) 4 മണിക്ക് ജാമിഅഃ സുവര്‍ണ്ണ ജൂബിലി സമ്മേളന നഗരിയില്‍ പതിനായിരങ്ങള്‍ സംഗമിക്കുന്ന മൗലിദ് പാരായണം നടക്കും. പ്രവാചക പ്രകീര്‍ത്തനത്തിലൂടെ ജന ഹൃദയത്തെ ശുദ്ധീകരിക്കാനും പവിത്ര വഴികളെ പിന്തുടരുവാനും അവസരം നല്‍കുന്ന മൗലിദ് പാരായണം പള്ളികള്‍, മദ്രസകള്‍, വീടുകള്‍ കേന്ദ്രീകരിച്ച് വിശ്വാസികള്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നിര്‍വ്വഹിക്കും. ഈ വര്‍ഷത്തെ മൗലിദ് പാരായണ സദസ്സുകളുടെ ഔപചാരിക തുടക്കമാണ് ജാമിഅ സമ്മേളന നഗരിയില്‍ നടക്കുന്നത്. പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് സദസ്സില്‍ സംബന്ധിക്കുന്നതിന് 4 മണിക്ക് തന്നെ നഗരിയില്‍ എത്തണമെന്ന് നേതാക്കള്‍ അറിയിച്ചു.





