ജാമിഅ:യില്‍ ഇന്ന്
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിക് കോളേജിന്റെ സുവര്‍ണ്ണ ജൂബിലിയുടെ സമാപന ദിവസമായ ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന 'നേര്‍വഴി' സെഷന്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉല്‍ഘാടനംചെയ്യും. ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. സമസ്തയുടെ ആദര്‍ശ ഔന്നിത്യം എന്നവിഷയത്തില്‍ കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കും. 11.30 ന് ഓസ്‌ഫോജന കണ്‍വെന്‍ഷന്‍ നടക്കും. ഒരു മണിക്ക് നടക്കുന്ന കന്നട സംഗമം സമസ്ത മുശാവറ അംഗം അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈല്‍ ഉല്‍ഘടനംചെയ്യും. പി.ബി അബ്ദുറസാഖ് ഹാജി എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം അഞ്ചുമണിക്ക് സമാപന പൊതുസമ്മേളനം ആരംഭിക്കും.




