എസ്.കെ.എസ്.എസ്.എഫ്.കുമ്പഡാജ
ക്ലസ്റ്റര്‍ കൗണ്‍സില്‍ മീറ്റ് സമാപിച്ചു
കുമ്പഡാജ : പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. 2013-2015 വര്‍ഷത്തേക്ക് നല്‍കുന്ന അംഗത്വ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കുമ്പഡാജ പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ കൗണ്‍സില്‍ മീറ്റ് ബെളിഞ്ചം ശംസുല്‍ ഉലമ ഇസ്ലാമിക്ക് സെന്ററില്‍ നടന്നു.മേഖല പ്രസിഡണ്ട് ജലാലുദ്ധീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.
സംസ്ഥാന കൗണ്‍സിലര്‍ ആലികുഞ്ഞി ദാരിമി, റസാഖ് അര്‍ശദി, ബഷീര്‍മൗലവി കുമ്പഡാജ, മുഹമ്മദലി മൗലവി, ഇബ്രാഹിം ഹുദവി, അബ്ദുല്‍ ഖാദര്‍ കുമ്പഡാജ, എസ്.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ക്ലസ്റ്റര്‍ ഭാരവാഹികളായി മുസ്തഫ ഫൈസി തുപ്പക്കല്‍ (പ്രസിഡണ്ട്),ഫസലു റഹ്മാന്‍ മൗലവി ചെറുണി,ലത്തീഫ് മാര്‍പ്പിനടുക്ക, ഹനീഫ് അസ്ഹരി മുക്കൂര്‍ (വൈസ് പ്രസിഡണ്ട്),മൊയ്തീന്‍ കുഞ്ഞി മൗലവി കുമ്പഡാജ (ജനറല്‍ സെക്രട്ടറി),അബ്ദുല്‍ ഖാദര്‍ പുതിയകണ്ടം (വര്‍ക്കിംഗ് സെക്രട്ടറി),അന്‍വര്‍ തുപ്പക്കല്‍,അബ്ദുല്ല ഗോളികട്ട,അസീസ് ദര്‍ക്കാസ്(സെക്രട്ടറി),ഹസ്സന്‍ കുഞ്ഞി ജി.(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.





