Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഷാര്‌ജ “മനുഷ്യ ജാലിക": അഡ്വ: മുഹമ്മദ്‌ ഫൈസി ഓണമ്പിള്ളി പ്രമേയ പ്രഭാഷണം നടത്തും

ഷാര്‌ജ “മനുഷ്യ ജാലിക": 
അഡ്വ: മുഹമ്മദ്‌ ഫൈസി ഓണമ്പിള്ളി പ്രമേയ പ്രഭാഷണം നടത്തും 
ഷാര്‍ജ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഷാര്‍ജ എസ് .കെ .എസ് .എസ് എഫ് സംഘടിപ്പിക്കുന്ന “മനുഷ്യ ജാലിക” യില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അഡ്വ: മുഹമ്മദ്‌ ഫൈസി ഓണമ്പിള്ളി പ്രമേയ പ്രഭാഷണം നടത്തും. ഇന്ത്യന്‍ കൊണ്സുല്‍ ജനറല്‍ മുഖ്യാതിഥി ആയിരിക്കും. . ജനുവരി 24 വ്യാഴം വൈകുന്നേരം 7 മണിക്ക് ഷാര്‍ജ KMCC ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജാലികയില്‍ മത സാമൂഹിക -രാഷ്ട്രീയ- മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തിതത്വങ്ങള്‍ പങ്കെടുക്കും. "ജാലിക" വന്‍വിജയമാക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാവാന്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഷുഹൈബ് തങ്ങളുടെ അധ്യക്ഷതയില്‍ കള്‍ച്ചറല്‍ സെന്ററില് ചേര്‍ന്ന യോഗം അഭ്യര്‍ഥിച്ചു . അബ്ദുള്ള ചേലേരി, സ്വബ്രത്ത് റഹ്മാനി , റസാഖ് വളാഞ്ചേരി, റസാഖ് തുരുത്തി, മൊതു സി സി , റഫീഖ് കിഴിക്കര എന്നിവര്‍ സംസാരിച്ചു.സംസ്ഥാന ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളും ചര്ച്ചയില്‍ പങ്കെടുത്തു.