Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വിദ്യാഭ്യാസ മേഖലകളില്‍ പുത്തനണുര്‍വ് പകര്‍ന്ന് ജാമിഅ: നാഷണല്‍ എജ്യൂകാള്‍

വിദ്യാഭ്യാസ മേഖലകളില്‍ പുത്തനണുര്‍വ് പകര്‍ന്ന് ജാമിഅ: നാഷണല്‍ എജ്യൂകാള്‍
പട്ടിക്കാട് ജാമിഅ: നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ഒരുക്കിയ നാഷണല്‍ എജ്യൂകാള്‍ ബഹു കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു.
ഫൈസാബാദ്: പട്ടിക്കാട് ജാമിഅ: നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ഡല്‍ഹി ചാപ്റ്ററും എസ്.കെ.എസ്.ബി.വി മലപ്പുറം ഈസ്റ്റും സംയുക്തമായി ഒരുക്കിയ നാഷണല്‍ എജ്യൂകാള്‍ വിദ്യാഭ്യാസ മേഖലയില്‍ നവ്യാനുഭവമായി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച സെഷന്‍ ബഹു കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. 
ഏത് സാഹചര്യത്തെയും അതിജയിക്കാനുതകുന്ന തരത്തില്‍ വിദ്യാഭ്യാസ മേഖലിയല്‍ മാറ്റങ്ങള്‍ വന്ന്‌കൊണ്ടിരിക്കുകയാണെന്നും നമ്മുടെ നാട്ടില്‍ നിരവധി യൂണിവേഴ്‌സിറ്റികള്‍ ഉയര്‍ന്നുവരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. തുര്‍ക്കി മൗലാനാ യൂണിവേഴ്‌സിറ്റിയുടെ വി.സി ഡോ.ബഹാഉദ്ദീന്‍ ആദം, ഡോ. ശഅ്ബാന്‍ കുക്ക് എന്നിവര്‍ സംബന്ധിച്ച സെഷനില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സ്‌ലര്‍ ഡോ. അബ്ദുസ്സലാം മുഖ്യാതിഥിയായി. കേരളം ഒരു വിദ്യാഭ്യാസ മാറ്റത്തിന്റെ സ്റ്റേജിലാണുള്ളതെന്നും മലപ്പുറം ജില്ല ഒരു എജുകേഷണല്‍ ഹബ്ബായി മാറിയിരിക്കുന്നു വെന്നും വിദ്യാഭ്യാസ വസന്തം വിരിയുന്ന മലപ്പുറം ജില്ലയില്‍ നാം സാഹചര്യം മുതലാക്കുവാനും കഠിനാദ്ധ്വാനം ചെയ്യുവാനും തയ്യാറാവണമെന്നും വിസി തന്റെ പ്രസംഗത്തില്‍ വിദ്യാര്‍ത്ഥികളോടാവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗം സൈനുല്‍ ആബിദ്, ബഹു ഭാഷാ പണ്ഡിതന്‍ സി.ഹംസ സാഹിബ്. എസ്.കെ.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര എന്നിവര്‍ പ്രസംഗിച്ചു.
ഉന്നത വിദ്യഭ്യാസം: അവസരവും സാധ്യതകളും എന്ന സെഷനില്‍ ന്യൂഡല്‍ഹി അസി. ലോ ഓഫീസര്‍ സി.കെ ഫൈസല്‍ (നിയമം), ശമീര്‍ ബാബു എം വിദ്യഭ്യാസം, കെ എ അബ്ദുലത്വീഫ്, സാമൂഹ്യശാസ്ത്രം, മന്‍സൂര്‍ ഹുദവി മാനവിക വിഷയങ്ങളും ഭാഷാകളും, ശംശീര്‍ അലി ഐ.ഐ.ടി സയന്‍സ്, ഡോ.ബിശ്‌റുല്‍ വാഫി വൈദ്യശാസ്ത്രം എഞ്ചിനീയറിംഗ്, ഉവൈസ് എം മാനേജ്‌മെന്റ്, എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. 
ജ്ഞാനവഴി സെഷന്‍ തുര്‍ക്കി എജുക്കേഷണല്‍ എന്‍ഡോള്‍വ്‌മെന്റ് ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. ശഅ്ബാന്‍ കുക്ക് ഉദ്ഘാടനം ചെയ്യുന്നു. ഡോ.ബഹാഉദ്ദീന്‍ ആദം, സി. മമ്മൂട്ടി എം.എല്‍.എ സമീപം 
സ്റ്റുഡന്‍സ് യൂണിയന്‍ ഭാരവാഹികള്‍
ഫൈസാബാദ്: പട്ടിക്കാട് ജാമിഅ: നൂരിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്ത ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ജൂനിയര്‍ കോളേജ് സ്റ്റുഡന്‍സ് യൂനിയന്‍ നിലവില്‍ വന്നു. സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി സംഗമം പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രഖ്യാപനം പി.പി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. സലാം നദ്‌വി പുവ്വത്താണി (അഡൈ്വസര്‍) പി.കെ മുഹമ്മദ് അജ്മല്‍ ഗസ്സാലി അക്കാദമി കൂളിവയല്‍ (ചെയര്‍മാന്‍). ഇ.കെ ഉവൈസ് ഊരകം (കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.